CricketTop Stories

ഇന്ത്യ ജൂണില്‍ അയര്‍ലന്‍ഡ് പര്യടനത്തിനെത്തും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജൂണില്‍ അയര്‍ലന്‍ഡില്‍ പര്യടനത്തിനെത്തും. രണ്ട് ട്വന്റി-20 മത്സരങ്ങളാണ് ടീം ഐറിഷ് മണ്ണില്‍ കളിക്കുക. ജൂണ്‍ 26, 28 തിയതികളില്‍ ഡബ്ലിനിലാകും മത്സരം. ഇതിനുമുമ്പ് 2018ലാണ് അവസാനമായി ടീം ഇന്ത്യ അയര്‍ലന്‍ഡിനെതിരേ അവരുടെ നാട്ടില്‍ കളിച്ചത്. അന്ന് മൂന്നു മത്സരങ്ങളും ടീം ഇന്ത്യ ജയിച്ചിരുന്നു. ഈ സമ്മറില്‍ ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരേ അയര്‍ലന്‍ഡ് കളിക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button