IPLTop Stories

ജേസണ്‍ റോയ് ഐപിഎല്‍ കളിക്കാന്‍ വരില്ല

ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയ് ഇത്തവണ ഐപിഎല്‍ കളിക്കാനെത്തില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താരം ഐപിഎല്ലില്‍ നിന്ന് ഒഴിവായത്. മുമ്പും താരത്തിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഇടയ്ക്കുവച്ച് ഒഴിവായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സായിരുന്നു ഇത്തവണ വെടിക്കെട്ട് താരത്തെ ടീമിലെത്തിച്ചിരുന്നത്. അടിസ്ഥാന വിലയായ രണ്ടുകോടി രൂപയ്ക്കായിരുന്നു ടീമിലെത്തിച്ചത്.

അടുത്ത സീസണ്‍ മുതല്‍ റോയിയെ ലേലത്തില്‍ നിന്ന് വിലക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. താല്പര്യമില്ലെങ്കില്‍ പിന്നെന്തിനാണ് ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്തതെന്നാണ് ആരാധകരുടെയും ചോദ്യം.

Related Articles

Leave a Reply

Back to top button