ISLTop Stories

ഐഎസ്എല്‍ ടീമുകളുടെ പുതിയ ടൂര്‍ണമെന്റ് ഓഗസ്റ്റില്‍

ഐഎസ്എല്‍ ആരാധകര്‍ക്ക് നിരാശയും ഒപ്പം സന്തോഷവും പകരുന്നൊരു വാര്‍ത്തയാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്ത സീസണ്‍ മുതല്‍ ഐഎസ്എല്ലില്‍ ടീമുകളുടെ എണ്ണം വര്‍ധിക്കില്ലെന്നതാണ് നിരാശ. എന്നാല്‍ സൂപ്പര്‍കപ്പ് മടങ്ങിവരുന്നു എന്നതിനൊപ്പം മറ്റൊരു പ്രീസീസണ്‍ ടൂര്‍ണമെന്റ് കൂടി വരുന്നുവെന്ന സന്തോഷവാര്‍ത്തയും ഒപ്പമുണ്ട്. അടുത്ത സീസണ്‍ ഒക്ടോബറില്‍ ആരംഭിക്കുംമുമ്പായി പ്രീസീസണ്‍ ടൂര്‍ണമെന്റ് നടക്കുക. ഐഎസ്എല്‍ മാര്‍ച്ചില്‍ അവസാനിച്ച ശേഷമാകും സൂപ്പര്‍കപ്പ് നടത്തുക.

സൂപ്പര്‍ കപ്പില്‍ മൊത്തം 16 ടീമുകളാകും ഉണ്ടാകുക. ഐലീഗ് ടീമുകളും സൂപ്പര്‍കപ്പില്‍ കളിക്കും. നാലു വീതം ടീമുകളെ നാലു ഗ്രൂപ്പായി തിരിച്ചാകും മത്സരങ്ങള്‍. ലീഗ് കം നോക്കൗട്ട് രീതിയിലാകും മത്സരങ്ങള്‍ നടക്കുക. ആദ്യ റൗണ്ടില്‍ പുറത്താകുന്ന ടീമിന് കുറഞ്ഞത് മൂന്നു മത്സരങ്ങള്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പ്രീസീസണ്‍ ടൂര്‍ണമെന്റിന്റെ സ്ട്രക്ചര്‍ എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. അടുത്ത സീസണ്‍ ഒക്‌ടോബര്‍ ആദ്യം ആരംഭിച്ച് മാര്‍ച്ചില്‍ അവസാനിക്കും. കൂടുതല്‍ ടീമുകള്‍ അടുത്ത സീസണില്‍ ഐഎസ്എല്ലില്‍ കളിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് പതിനൊന്ന് ടീമുകള്‍ തന്നെയാകും അടുത്ത സീസണിലും ഉണ്ടാകുക. പുതിയ ടീമുകളൊന്നും വരില്ല.

Related Articles

Leave a Reply

Back to top button