Cricket

നിന്റെയൊന്നും പിറകെ നടക്കാന്‍ എനിക്ക് സമയമില്ല!! യുവതാരങ്ങള്‍ അന്ത്യശാസനവുമായി രാഹുല്‍ ദ്രാവിഡ്

ഇംഗ്ലണ്ടിനെതിരേ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിംഗ് പ്രകടനം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ അലോസരപ്പെടുത്തിയിരുന്നു.

ടീം നേടിയ 396 റണ്‍സില്‍ 209 റണ്‍സും യുവതാരം യശസ്വി ജയ്‌സ്വാളിന്റെ ബാറ്റില്‍ നിന്നാണ് പിറന്നത്. ബാക്കി ടീമംഗങ്ങള്‍ എല്ലാം കൂടി നേടിയത് വെറും 187 റണ്‍സാണ്.

രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ആദ്യ ഇന്നിംഗ്സില്‍ 450 റണ്‍സെങ്കിലും സ്‌കോര്‍ ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടാകാതിരുന്നതാണ് വന്‍മതിലിനെ നിരാശപ്പെടുത്തിയത്.

ഈ സാഹചര്യത്തില്‍ താരങ്ങളോടുള്ള തന്റെ സമീപനം ദ്രാവിഡ് വ്യക്തമാക്കുകയും ചെയ്തു.

”ബാറ്റ് ചെയ്യാന്‍ ഇവിടെ ഇഷ്ടം പോലെ സമയമുണ്ടായിരുന്നു. ഇത്ര റണ്‍സ് വേണമെന്ന കാര്യത്തില്‍, നമ്മള്‍ക്ക് യാതൊരു ലക്ഷ്യബോധവുമില്ലായിരുന്നു. കളിയുടെ ഒരു ഘട്ടത്തിലും സമ്മര്‍ദവുമില്ലായിരുന്നു. എന്നാല്‍ നമ്മള്‍ക്ക് സമ്മര്‍ദമുണ്ടെന്ന തോന്നലുണ്ടായപ്പോള്‍ വിക്കറ്റുകള്‍ നഷ്ടമായി.” ദ്രാവിഡ് പറയുന്നു.

ആദ്യ ഇന്നിംഗ്‌സില്‍ ഗില്ലിന്റെ 34 റണ്‍സ് ആയിരുന്നു ടീമിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ എന്നത് ശ്രദ്ധേയമാണ്. കളിക്കാര്‍ സാഹചര്യങ്ങള്‍ മനസിലാക്കി കളിച്ചില്ലെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ശ്രേയസ് അയ്യര്‍, രജത് പട്ടീദാര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് വലിയ സ്‌കോറാക്കി മാറ്റുന്നതില്‍ താരങ്ങള്‍ പരാജയപെട്ടു.

”ഞങ്ങള്‍ റണ്‍ ഉയര്‍ത്തിയില്ല എന്നതാണ് സത്യം. കൂടുതല്‍ സമയം വേണമെന്നുള്ളതാണ് യുവബാറ്റര്‍മാരുടെ മനോഭാവം. എന്നാല്‍ പഠിച്ചെടുക്കാന്‍ ഒരുപാട് സമയം ഇവിടെയില്ലെന്നതാണ് യാഥാര്‍ഥ്യം.” ദ്രാവിഡ് പറയുന്നു.

രണ്ട് ഇന്നിംഗ്‌സുകളിലും ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച റണ്‍സ് നേടാനായില്ല. ഇതിന്റെ ഇരട്ടി റണ്‍ നേടാനുള്ള സാഹചര്യം ഉണ്ടായിരുന്നെന്നും ദ്രാവിഡ് പറയുന്നു. ടോസ് ജയിക്കുകയും ഒരു താരം ഇരട്ട സെഞ്ചുറി നേടുകയും ചെയ്ത സാഹചര്യമുണ്ടാകയാല്‍ ടീം 450 റണ്‍സെങ്കിലും നേടണമായിരുന്നുവെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button