CricketTop Stories

ബിന്നിച്ചന്‍ റോക്ക്‌സ്!! വെടിക്കെട്ടില്‍ ഞെട്ടി ആരാധകര്‍

ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ തട്ടുപൊളിപ്പന്‍ പ്രകടനവുമായി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ അണിനിരന്ന ഇന്ത്യ ലെജന്‍ഡ്‌സിനൊപ്പം കളിക്കാനിറങ്ങിയ ബിന്നി വെറും 42 പന്തില്‍ 82 റണ്‍സെടുത്താണ് ആരാധകരെ ഹരം കൊള്ളിച്ചത്. അഞ്ചു ഫോറും ആറു സിക്‌സറുകളും അടക്കമായിരുന്നു ബിന്നിയുടെ വെടിക്കെട്ട്.

ആദ്യം ബാറ്റുചെയ്ത ഇന്ത്യന്‍ ലെജന്‍ഡ്‌സ് 20 ഓവറില്‍ നാലുവിക്കറ്റിന് 217 റണ്‍സാണ് അടിച്ചെടുത്തത്. സച്ചിനും (16), യുവരാജ് സിംഗും (6) അപ്രതീക്ഷിതമായി പുറത്തായെങ്കിലും ബിന്നി കത്തിക്കയറുകയായിരുന്നു. സുരേഷ് റെയ്‌ന (33), യൂസഫ് പത്താന്‍ (15 പന്തില്‍ 35) എന്നിവരാണ് ലെജന്‍ഡ്‌സ് നിരയില്‍ തിളങ്ങിയ മറ്റ് താരങ്ങള്‍.

ലെജന്‍ഡ്‌സ് ലീഗിന് വലിയ സ്വീകാര്യതയാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. റായ്പുരില്‍ നടന്ന ആദ്യ സീസണില്‍ ഇന്ത്യ ലെജന്‍ഡ്‌സായിരുന്നു ചാമ്പ്യന്‍മാര്‍. റായ്പുരിന് പുറമെ ഇത്തവണ കാണ്‍പുര്‍, ഇന്ദോര്‍, ദെഹ്‌റാദൂണ്‍ എന്നീ നഗരങ്ങളും ടൂര്‍ണമെന്റിന് വേദിയാകുന്നുണ്ട്. ഇന്ത്യയ്ക്ക് പുറമെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റീന്‍ഡീസ്, ന്യൂസീലന്‍ഡ് ടീമുകളും പങ്കെടുക്കും.

വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, യുവരാജ് സിങ്, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, സഹീര്‍ ഖാന്‍ അടക്കമുള്ള താരങ്ങള്‍ കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ ലെജന്‍ഡ്‌സിനായി കളിച്ചിരുന്നു.

ഓയിന്‍ മോര്‍ഗന്റെ ലോക ടീമില്‍ ലെന്‍ഡി സിമ്മന്‍സ്, ഷെയ്ന്‍ വാട്‌സണ്‍, ജാക്ക് കാലിസ്, ഡാനിയേല്‍ വെറ്റോറി, മാറ്റ് പ്രയര്‍ (വിക്കറ്റ് കീപ്പര്‍), നേഥന്‍ മക്കല്ലം, ജോണ്ടി റോഡ്സ്, മുത്തയ്യ മുരളീധരന്‍, ഡെയ്ല്‍ സ്റ്റെയ്ന്‍, ഹാമില്‍ട്ടണ്‍ മസാക്കഡ്സ, മഷ്റഫെ മൊര്‍ത്താസ, അസ്ഗര്‍ അഫ്ഗാന്‍, മിച്ചല്‍ ജോണ്‍സണ്‍, ബ്രെറ്റ് ലീ, കെവിന്‍ ഒബ്രൈന്‍, ദിനേശ് രാംദിന്‍ (വിക്കറ്റ് കീപ്പര്‍) എന്നിവര്‍ കളിക്കാനിറങ്ങും.

Related Articles

Back to top button