FootballISL

സൂപ്പര്‍ കപ്പിന് ബദല്‍ നിര്‍ദേശവുമായി സ്‌കിന്‍കിസ്!! ഫാന്‍സിനും സമാന അഭിപ്രായം!!

ഐഎസ്എല്ലിലെ നിരാശജനകമായ പുറത്താകലിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത് സൂപ്പര്‍ കപ്പ് ആണ്. നോക്കൗട്ടില്‍ റഫറിയോടുള്ള പ്രതിഷേധം എന്നോളം ബ്ലാസ്റ്റേഴ്സ് കളി പൂര്‍ത്തിയാക്കാതെ കളം വിട്ടിരുന്നു.

ഇതേ തുടര്‍ന്നുള്ള നടപടികള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തേക്ക് വന്നട്ടില്ല. എന്ത് തരം ശിക്ഷകളാണ് ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് എന്ന് ആരാധകരും ഉറ്റു നോക്കുകയാണ്. ഈ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്നെയാണ് സൂപ്പര്‍ കപ്പ് പോരാട്ടങ്ങള്‍ക്കായി ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്.

കഴിഞ്ഞ ദിവസമാണ് സൂപ്പര്‍ കപ്പ് ഗ്രൂപ്പ് സ്റ്റേജ് ഡ്രോ നടന്നത്. ഈ ഒരു ഡ്രോയില്‍ ബംഗളുരുവിനെ ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിലാണ് ഉള്‍പെടുത്തിയിരിക്കുന്നത്. ഇത് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.

ഐഎസ്എല്ലില്‍ ഏറ്റ തിരിച്ചടിക്ക് സൂപ്പര്‍ കപ്പില്‍ പ്രതികാരം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ആരാധകരും. ബംഗളുരുവില്‍ ഏറ്റ തോല്‍വിക്ക് കേരളത്തില്‍ നല്ല കിടിലന്‍ മറുപടി കൊടുക്കാന്‍ പറ്റുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഏപ്രില്‍ 16 നാണ് ബ്ലാസ്റ്റേഴ്സ്-ബംഗളുരു മത്സരം അരങ്ങേറുന്നത്. കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയമാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ക്ക് വേദിയാവുന്നത്.

എന്നാല്‍ മത്സരം കേരളത്തില്‍ നടത്തുന്നതില്‍ കണികളെപോലെ ബ്ലാസ്റ്റേഴ്സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ഹാപ്പിയല്ല. റിലയന്‍സ് ഡെവലപ്പ്‌മെന്റ് ലീഗിലെ ബ്ലാസ്റ്റേഴ്സ് റിസേര്‍വ് ടീമിന്റെ മത്സരത്തിന് ശേഷം ട്വന്റി ഫോറിനോട് സംസാരിക്കുകയായിരുന്നു കരോളിസ് സ്‌കിന്‍കിസ്.

നിരവധി കാര്യങ്ങള്‍ അദ്ദേഹം തുറന്ന് പറയുന്നുണ്ട്. ഐഎസ്എല്ലില്‍ ഏറ്റ തോല്‍വി ഞങ്ങളെ ഏറെ നിരാശരാക്കി. ഞങ്ങളുടെ എല്ലാ ശ്രദ്ധയും ഇനി സൂപ്പര്‍ കപ്പിലാണ്. മികച്ച കളി തന്നെ കാഴ്ച വെക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ മത്സരം കോഴിക്കോട് നടത്തുന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. കോഴിക്കോട് സ്റ്റേഡിയത്തിന്റെ അവസ്ഥ അത്ര മികച്ചതല്ല. അവിടുത്തെ ഗ്രൗണ്ടില്‍ കളിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

പരിക്കുകള്‍ വരാനുള്ള സാധ്യതകളും ചെറുതല്ല. അതുകൊണ്ട് തന്നെ മത്സരം ഗോവയില്‍ നടത്തുന്നതായിരുന്നു നല്ലത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവയില്‍ മികച്ച ഗ്രൗണ്ടുകളുണ്ട്, പരിശീലനത്തിനുള്ള മികച്ച സൗകര്യങ്ങളുണ്ട്, ആധുനിക സംവിധാനങ്ങളുമുണ്ട്.

എന്തുകൊണ്ടും മത്സരങ്ങള്‍ ഗോവയില്‍ നടത്തുന്നതായിരുന്നു നല്ലത് എന്നും അദ്ദേഹം അഭിപ്രായപെട്ടു. സാഹചര്യങ്ങള്‍ എന്തു തന്നെയായാലും എഎഫ്‌സി കപ്പ് തന്നെയാണ് ലക്ഷ്യം. അതിനായി മികച്ച ടീമിനെ അണിനിരത്താനാണ് ശ്രമിക്കുന്നതെന്ന് എസ്ഡി വ്യക്തമാക്കി.

മാര്‍ച്ച് 25 ന് താരങ്ങള്‍ കൊച്ചിയില്‍ ഒത്തുകൂടുമെന്നും കരോളിസ് എടുത്തു പറയുന്നു. കേരളത്തിലെ ഫുട്‌ബോള്‍ എന്തുമാത്രം ഉയരാനുണ്ട് എന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നു വ്യക്തമാണ്.

കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിലെ മറ്റു സ്റ്റേഡിയങ്ങള്‍ക്കൊന്നും വേണ്ടത്ര നിലവാരം പുലര്‍ത്താനാവുന്നില്ല. എന്തു തന്നെയായാലും ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പില്‍ മികച്ച പ്രകടനം നടത്തി കലിപ്പടക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷകള്‍.

Related Articles

Back to top button