FootballISL

എസ്ഡിയുടെ മിന്നല്‍ നീക്കത്തില്‍ പകച്ച് ഗോവ!! സൂപ്പര്‍താരത്തെ മഞ്ഞയില്‍ എത്തിക്കും!! ബിഗ് ബൂസ്റ്റ്

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണ്‍ അവസാനിച്ചില്ലെങ്കിലും അടുത്ത സീസണിലേക്കുള്ള പണികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി യുവതാരങ്ങളെ അടക്കം ടീമിലെത്തിക്കാനുള്ള നീക്കങ്ങള്‍ സ്‌കൗട്ടിംഗ് ടീ്ം ആരംഭിച്ചിട്ടുണ്ട്. ചില യുവതാരങ്ങള്‍ക്ക് ഓഫറും നല്‍കി കഴിഞ്ഞു.

വിദേശ താരങ്ങളുടെ കാര്യത്തിലും ടീം മാനേജ്‌മെന്റ് അടുത്ത സീസണിലേക്കുള്ള നീക്കങ്ങളിലാണ്. അടുത്ത സീസണില്‍ ദിമിത്രിയോസ് ടീമിനൊപ്പം ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ദിമിക്ക് പകരക്കാരനെ ഇന്ത്യയില്‍ കളിക്കുന്നവരില്‍ നിന്ന് തന്നെ തപ്പിയെടുക്കാനാണ് നീക്കം.

ഇത്തരത്തില്‍ ഒരാളെ അവര്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എഫ്‌സി ഗോവയുടെ മൊറോക്കന്‍ താരമായ നോഹ് സദോയ് ആണ് എസ്ഡി കരോലിസ് സ്‌കിന്‍കിസിന്റെ റഡാറിലുള്ള താരം. എഫ്‌സി ഗോവക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്ന നോഹിന് ഗംഭീര റിക്കാര്‍ഡാണ് ഐഎസ്എല്ലിലുള്ളത്.

ഈ സീസണോടെ താരവുമായുള്ള കരാര്‍ എഫ്‌സിക്ക് ഗോവയ്ക്ക് അവസാനിക്കും. ഇതോടെയാണ് താരത്തെ റാഞ്ചാന്‍ ബ്ലാസ്‌റ്റേഴ്‌സ് നീക്കം നടത്തിയത്. ഈ സീസണില്‍ 15 മത്സരങ്ങളില്‍ നിന്നും അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ നോഹ് സദോയിനെ കൊണ്ടുവരുന്നത് ബ്ലാസ്‌റ്റേഴ്‌സിന് ഗുണം ചെയ്യും.

2026 വരെയുള്ള രണ്ടു വര്‍ഷത്തെ കരാറില്‍ വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തിനെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. അതേസമയം ഈ സീസണ്‍ കഴിയുന്നതോടെ എഫ്‌സി ഗോവയോട് മൊറോക്കന്‍ താരമായ 30കാരന്‍ നോഹ് വിട പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതോടെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തിനു വേണ്ടിയുള്ള ട്രാന്‍സ്ഫര്‍ നീക്കങ്ങളും ശക്തമാവും. സൂപ്പര്‍ താരത്തിനെ സ്വന്തമാക്കാനായാല്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിക്ക് അടുത്ത സീസണുകളിലേക്ക് വലിയ മുതല്‍ക്കൂട്ടാകും.

നിലവില്‍ വിദേശ താരങ്ങളെ കൊണ്ടുവരുമ്പോള്‍ ഏഷ്യയില്‍ എങ്കിലും മുന്‍പരിചയം ഉള്ളവരെ കൊണ്ടുവരികയെന്ന നയമാണ് കരോലിസ് സ്‌കിന്‍കിസ് പുലര്‍ത്തുന്നത്. ഇന്ത്യന്‍ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട നോഹിനെ എത്തിക്കുന്നത് ഗുണം ചെയ്യും.

ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ മെഷീനായി പ്രവര്‍ത്തിക്കുന്നത് ഗ്രീക്ക് സെന്റര്‍ ഫോര്‍വേഡായ ദിമിത്രിയോസ് ഡയമാന്റകോസ് ആണ്. 17 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നേടിയത് 23 ഗോളാണ്.

അതില്‍ 10 എണ്ണവും ദിമിത്രിയോസ് ഡയമാന്റകോസിന്റെ വകയാണ്. 14 മത്സരങ്ങളില്‍ നിന്നാണ് ഡയമാന്റകോസ് 10 ഗോള്‍ സ്വന്തമാക്കിയത്. മൂന്ന് ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ചരിത്രത്തിലെ മറ്റൊരു റെക്കോഡും ദിമി ഇപ്പോള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ക്ലബ്ബിനായി തുടര്‍ച്ചയായ രണ്ട് ഐഎസ്എല്‍ സീസണില്‍ 10 ഗോള്‍ നേടുന്ന ആദ്യ കളിക്കാരന്‍ എന്ന നേട്ടമാണ് ഗ്രീക്ക് താരം സ്വന്തമാക്കിയത്. ഇത്രയും ടീമിനായി ഗോളടിച്ചു കൂട്ടുന്ന ദിമി പോകുന്നത് നഷ്ടമാണെങ്കിലും മറ്റൊരു ഇന്ത്യന്‍ ക്ലബിലേക്ക് അല്ലെന്നത് ആശ്വാസകരമാണ്.

Related Articles

Back to top button