Cricket

ഇന്ത്യ പാക്ക് മത്സരത്തില്‍ ഇന്ത്യ തന്നെ ജയിക്കുമെന്ന് കമ്രാന്‍ അക്മല്‍ !! ഞെട്ടലോടെ പാക് ആരാധകര്‍

അടുത്തയാഴ്ച ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്ലാസിക് പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികളെല്ലാം.

ജൂണ്‍ ഒമ്പതിന് ന്യൂയോര്‍ക്കിലാണ് ഇന്ത്യ-പാക് പോരാട്ടം അരങ്ങേറുന്നത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ ഇരുടീമുകളുമേറ്റുമുട്ടിയപ്പോള്‍ അവിശ്വസനീയമായ രീതിയില്‍ ഇന്ത്യ വിജയിച്ചിരുന്നു.

വിരാട് കോഹ് ലിയുടെ അസാമാന്യ ബാറ്റിംഗാണ് തോല്‍വി ഉറപ്പിച്ചിരുന്ന ഇന്ത്യയ്ക്ക്് ആവേശകരമായ വിജയം സമ്മാനിച്ചത്. രവിചന്ദ്രന്‍ അശ്വിന്റെ അവസരോചിത ബാറ്റിംഗും വിജയത്തിനു സഹായകമായി.

അവസാന പന്തിലാണ് ഇന്ത്യ ജയിച്ചു കയറിയത്. അതേ സമയം ഇത്തവണ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആര് വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍.

ഇന്‍സ്റ്റഗ്രാമിലെ ക്യു-എ സെഷനിലാണ് താരം ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിലെ വിജയികളെ പ്രവചിച്ചത്. ഈ മത്സരത്തില്‍ ഉറപ്പായും ഇന്ത്യ തന്നെ വിജയിക്കുമെന്നാണ് അക്മല്‍ പറഞ്ഞത്.

ഇന്ത്യ ഉറപ്പായും വിജയം കൊയ്യുമെന്നാണ് അക്മല്‍ പ്രവചിക്കുന്നതെങ്കിലും ഇത് ഒരിക്കലുമൊരു ഏകപക്ഷീയമായ മത്സരമാവില്ലെന്നുറപ്പാണ്.

കഴിഞ്ഞ തവണത്തേതെന്ന പോലെ ഒരു ത്രില്ലറിനു തന്നെയായിരിക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക എന്ന് ഉറപ്പാണ്.

ബാറ്റിംഗ് നിരയുടെ കരുത്തിലാണ് പതിവു പോലെ ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്നതെങ്കില്‍ വേഗവും കൃത്യതയുമാര്‍ന്ന ബൗളിംഗ് നിരയാണ് പാകിസ്ഥാന്റെ കൈമുതല്‍. ശക്തമായ പേസ് ബൗളിംഗ് നിരയാണ് പാക് ടീമിനുള്ളത്.

വിരമിക്കല്‍ പിന്‍വലിച്ച് മടങ്ങിയെത്തിയ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ആമിറിന്റെ സാന്നിദ്ധ്യം പാക് പേസ് ബൗളിംഗിന്റെ കരുത്ത് ഇരട്ടിയാക്കിയിരിക്കുകയാണ്.

ആമിറിനൊപ്പം ഷഹീന്‍ ഷാ അഫ്രിദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ കൂടി ചേരുമ്പോള്‍ ഏതൊരു ബാറ്റിംഗ് നിരയ്ക്കും അതൊരു പേടിസ്വപ്‌നം തന്നെയാകും.

ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ട്രാവലിങ് റിസര്‍വ് താരങ്ങള്‍

ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

പാകിസ്ഥാന്‍ സ്‌ക്വാഡ്

ബാബര്‍ അസം (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, അസം ഖാന്‍, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, മുഹമ്മദ് അബ്ബാസ് അഫ്രിദി, മുഹമ്മദ് ആമിര്‍, മുഹമ്മദ് റിസ്വാന്‍(വിക്കറ്റ് കീപ്പര്‍), നസീം ഷാ, സയിം അയ്യൂബ്, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രിദി, ഉസ്മാന്‍ ഖാന്‍.

Related Articles

Back to top button