Cricket

കഴിഞ്ഞ തവണ രക്ഷപ്പെട്ടത് കോഹ്‌ലി കാരണം!! ഇത്തവണ പാക്കിസ്ഥാനു മുമ്പില്‍ ഇന്ത്യ വീഴും;കാരണം ഇതാണ്…

അടുത്താഴ്ച ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പില്‍ ആരാധകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളതാണ്.

ജൂണ്‍ ഒമ്പതിനു ന്യൂയോര്‍ക്കിലാണ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഈ സൂപ്പര്‍ ത്രില്ലര്‍. ഗ്രൂപ്പ് എയിലാണ് ബദ്ധവൈരികള്‍ മുഖാമുഖം വരിക.

ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കുന്ന മത്സരമായി ഇത് മാറാനുള്ള സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ ബാബര്‍ അസം നയിക്കുന്ന പാക് ടീമിനെ തോല്‍പ്പിക്കുക ഇന്ത്യയ്ക്ക് അത്ര എളുപ്പമാവില്ല.

ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഒരുപോലെ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ഇന്ത്യക്കു വിജയം കൊയ്യാന്‍ സാധിക്കുകയുള്ളൂ. 2022ലെ അവസാനത്തെ ട്വന്റി20 ലോകകപ്പിലും ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്നിരുന്നു.

അന്നു പരാജയത്തിനു വക്കില്‍ നിന്നാണ് വിരാട് കോലിയുടെ മാച്ച് വിന്നിംഗ് ഇന്നിംഗ്സിന്റെ മികവില്‍ ഇന്ത്യ ജയിച്ചു കയറിയത്.

160 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ ഇന്ത്യ നാലിനു 31 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരുന്നു. ഇതോടെ പരാജയം മണത്ത ഇന്ത്യയെ കോഹ്‌ലിയുടെ ഒറ്റയാള്‍പോരാട്ടം രക്ഷിക്കുകയായിരുന്നു.

പുറത്താവാതെ 82 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 53 ബോളുകള്‍ നേരിട്ട കോലിയുടെ ഇന്നിംഗ്സില്‍ ആറു ഫോറും നാലു സിക്സറുമുള്‍പ്പെട്ടിരുന്നു. കോലിയെക്കൂടാതെ 40 റണ്‍സെടുത്ത ഹാര്‍ദിക്കും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

പക്ഷെ ഇത്തവണ ഇന്ത്യയെ പാക് പട വീഴ്ത്തിയേക്കും. പാകിസ്ഥാന്റെ ഗംഭീര ബൗളിംഗ് ലൈനപ്പ് തന്നെയാണ് ഇതിനു കാരണം.

ഇത്തവണ ടൂര്‍ണമെന്റിലെ ഏറ്റവും ശക്തിയേറിയ പേസ്പടയുമായാണ് പാക്കിസ്ഥാന്റെ വരവ്. വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചെത്തിയ ഇടങ്കയ്യന്‍ പേസര്‍ മുഹമ്മദ് ആമിര്‍ പാക് പേസ് പടയുടെ കുന്തമുനയാകും.

ആമിറിനെക്കൂടാതെ ഷഹീന്‍ അഫ്രീദി, നസീം ഷാ. ഹാരിസ് റൗഫ് എന്നിവരും ഏത് ബാറ്റിംഗ് നിരയെയും തകര്‍ത്തെറിയാന്‍ കെല്‍പ്പുള്ളവരാണ്.

ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ എല്ലായ്പ്പോഴും മുട്ടിടിക്കുന്ന ചരിത്രമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്കുള്ളത്. നേരത്തേ പാക് നിരയില്‍ ഇന്ത്യ ഭയപ്പെട്ടിരുന്നത് ഷഹീനെ മാത്രമായിരുന്നു.

എന്നാല്‍ ഇന്ത്യയ്‌ക്കെതിരേ ഏക്കാലവും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ആമിറിന്റെ വരവ് ഇന്ത്യയുടെ ചങ്കിടിപ്പ് കൂട്ടും. ചാംപ്യന്‍സ് ട്രോഫി ഫൈനലിലുള്‍പ്പെടെ ഇന്ത്യയ്‌ക്കെതിരേ പല മാച്ച് വിന്നിംഗ്് പ്രകടനങ്ങളും ആമിര്‍ കാഴ്ചവയ്ക്കുകകയും ചെയ്തിട്ടുണ്ട്.

പവര്‍പ്ലേയില്‍ ആമിര്‍, ഷഹീന്‍ അഫ്രീദി എന്നിവരെ അതിജീവിക്കുകയാവും ഇന്ത്യയ്ക്കു മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി. പിന്നീടെത്തുന്ന നസീം ഷായും ഹാരിസ് റൗഫും അപകടകാരികള്‍ തന്നെ.

കൃത്യമായ പദ്ധതികളോടെ ഇറങ്ങിയില്ലെങ്കില്‍ പാക് ബൗളിംഗിനു മുമ്പില്‍ ഇന്ത്യന്‍ ബാറ്റിംഗ് ചീട്ടുകൊട്ടാരം പോലെ തകരുമെന്നുറപ്പ്.

ബാബര്‍, ഫഖര്‍ സമാന്‍, ഇഫ്തിഖാര്‍ അഹമ്മദ് എന്നിവരുള്‍പ്പെട്ട ബാറ്റിംഗ് നിരയും അത്ര മോശമല്ല. അതുകൊണ്ടു തന്നെ ഇത്തവണ പാകിസ്താനെ വീഴ്ത്തുക ഇന്ത്യക്കു കടുപ്പം തന്നെയായിരിക്കും.

അതേസമയം, ടി20 ലോകകപ്പിലെ കണക്കുകള്‍ ഇന്ത്യക്കു അനുകൂലമാണ്. ഇതുവരെ ഏഴു തവണയാണ് ടൂര്‍ണമെന്റില്‍ ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ അഞ്ചിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

രേയൊരു മല്‍സരം മാത്രമാണ് പാകിസ്താന് ജയിക്കാനായത്. 2021ലെ ലോകകപ്പിലായിരുന്നു ഇത്. ഒരു മല്‍സരം ടൈയിലും കലാശിക്കുകയായിരുന്നു.

എന്നാല്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര അതിശക്തമാണെന്നത് ഇന്ത്യയ്ക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്. സൂപ്പര്‍താരം വിരാട് കോഹ് ലി മികച്ച ഫോമിലാണ്, രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും ഓപ്പണിംഗില്‍ താളം കണ്ടെത്തിയാല്‍ പിന്നെ ഇന്ത്യയ്ക്ക് പേടിക്കാനൊന്നുമില്ല. ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെ സാന്നിദ്ധ്യവും സഞ്ജു സാംസണ്‍, ശിവം ദുബെ, റിഷഭ് പന്ത് എന്നിവരുടെ ഫിനിഷിംഗ് മികവും ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാവും.

സൂപ്പര്‍ ഫോമില്‍ കളിക്കുന്ന ജസ്പ്രീത് ബുംറയ്ക്ക് മുഹമ്മദ് സിറാജും അര്‍ഷ്ദീപ്‌സിംഗും മികച്ച പിന്തുണ നല്‍കിയാല്‍ കാര്യങ്ങള്‍ ഇന്ത്യയ്ക്ക് എളുപ്പമാവും. രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും യൂസ്വേന്ദ്ര ചഹലും ഉള്‍പ്പെട്ട സ്പിന്‍ നിരയും മോശമല്ല.

Related Articles

Back to top button