Cricket

യശസ്വി ജയ്‌സ്വാളിനെ വളച്ചെടുത്ത സുന്ദരി!! ഇന്ത്യന്‍ യുവതാരം പ്രണയത്തിലോ ?

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമായാണ് യശസ്വി ജയ്‌സ്വാള്‍ അറിയപ്പെടുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ താരം നേടിയ ഇരട്ട സെഞ്ചുറി ഇതിന് അടിവരയിടുന്നതാണ്. ടീമിന്റെ വിജയത്തിനു പിന്നില്‍ നിര്‍ണായകമായ കാരണങ്ങളിലൊന്നും ഈ ഇരട്ട സെഞ്ചുറിയാണ്.

ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയ അഭിമുഖമാണ് ഇപ്പോള്‍ വൈറലാകുന്നത്. ലാലന്‍ടോപ് എന്ന യൂട്യൂബ് ചാനലിനായി ഗരിമ ഭരദ്വാജ് എന്ന യുവതിയാണ് താരവുമായി അഭിമുഖം നടത്തിയത്.

സുന്ദരിയായ ഗരിമയുടെ മുഖത്ത് നോക്കിയിരിക്കുന്ന ജയ്‌സ്വാളിനെയാണ് ഇന്റര്‍വ്യൂവില്‍ കാണാനാകുക. പ്രണയത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് താരം നാണത്തോടെ ഗരിമയുടെ മുഖത്ത് നോക്കി പ്രതികരിക്കുന്നതും അഭിമുഖത്തില്‍ കാണാം.

ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോയെന്ന് അവതാരക ചോദിക്കുമ്പോള്‍ ഇല്ലെന്ന് ജയ്‌സ്വാള്‍ തലയാട്ടുകയാണ് ചെയ്തത്. എന്റെ കണ്ണില്‍ നോക്കി അങ്ങനെ പറയാമോയെന്ന് ഗരിമ ചോദിക്കുമ്പോള്‍ നാണത്താല്‍ ജയ്‌സ്വാളിന്റെ മുഖം ചുവക്കുന്നത് വീഡിയോയില്‍ കാണാം.

ഞാന്‍ എങ്ങനെയുണ്ടെന്നും അവതാരക ചോദിക്കുമ്പോള്‍ സുന്ദരിയാണ് എന്ന് ജയ്‌സ്വാള്‍ പറയുന്നതും വീഡിയോയില്‍ കാണാം.

ഇരുവരും തമ്മില്‍ നല്ല ജോഡിയാണെന്നും ഇരുവരും തമ്മിലുള്ള പ്രണയം ഇതിനോടകം മൊട്ടിട്ടു കാണുമെന്നുമാണ് ആരാധകര്‍ പറയുന്നത്.

22കാരനായ ജയ്‌സ്വാളും 25കാരിയായ ഗരിമയും തമ്മില്‍ പ്രണയത്തിലായാല്‍ സച്ചിനും അഞ്ജലിയും തമ്മിലുള്ള പ്രണയം പോലെയാകുമതെന്നാണ് ആരാധകരുടെ അഭിപ്രായം.

എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റിലെ യുവരാജകുമാരന്റെ ഹൃദയം സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ ഗരിമ കീഴടക്കട്ടെയെന്ന് ആശംസിക്കുകയാണ് ആരാധകരിപ്പോള്‍.

വീഡിയോ കടപ്പാട്:HOD vines

Related Articles

Back to top button