Cricket

ശ്രീശാന്തിന് ലോട്ടറി! പുതിയ ലീഗില്‍ പുതിയ ടീമില്‍!!

മുന്‍ ഇന്ത്യന്‍ താരവും മലയാളികളുടെ അഭിമാന താരവുമായ എസ്. ശ്രീശാന്ത് ഇനി പുതിയ തട്ടകത്തിലേക്ക്. നിലവില്‍ ലെജന്‍ഡ്‌സ് ലീഗില്‍ കളിച്ചു കൊണ്ടിരിക്കുന്ന ശ്രീ പുതിയ ടീമുമായി കരാറില്‍ ഒപ്പിട്ടു. യുഎഇയില്‍ നടക്കുന്ന ടി10 ലീഗിലേക്കാണ് താരത്തിന്റെ പുതിയ യാത്ര. ബംഗ്ലാ ടൈഗേഴ്‌സ് ടീമാണ് ശ്രീയുമായി കരാറില്‍ ഒപ്പിട്ടത്.

ഒത്തുകളി വിവാദത്തിലെ വിലക്കിനുശേഷം തിരിച്ചെത്തിയ ശ്രീ കേരളത്തിനായി രഞ്ജി ട്രോഫിയില്‍ ഉള്‍പ്പെടെ കളിച്ചിരുന്നു. ഇപ്പോഴും മികച്ച പേസും സ്വിംഗും കാത്തു സൂക്ഷിക്കുന്ന ശ്രീ ടി10 ലീഗില്‍ കളിക്കുക ഷക്കീബ് അല്‍ഹസന്‍ നയിക്കുന്ന ടീമിലാണ്. ബംഗ്ലാ ടൈഗേഴ്‌സ് കഴിഞ്ഞ സീസണുകളില്‍ അടക്കം മികച്ച പ്രകടനം നടത്തിയിരുന്നു.

ലോക ക്രിക്കറ്റിലെ വമ്പന്മാരായ എവിന്‍ ലൂവിസ്, കോളിന്‍ മണ്‍റോ, മുഹമ്മദ് ആമിര്‍, ബെന്‍ കട്ടിംഗ്, ഡാനിയേല്‍ ക്രിസ്റ്റിയന്‍ അടക്കമുള്ള ശ്രീയുടെ ടീമിലുണ്ട്. ഷാര്‍ജ, അബുദാബി, ദുബായ് എന്നിവിടങ്ങളിലെ വേദികളിലാണ് ടി10 ലീഗ് നടക്കുന്നത്. നിരവധി മലയാളികളുള്ള ഗള്‍ഫില്‍ ശ്രീശാന്തിന്റെ വരവ് ടീമിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button