Cricket

രണ്ടാമതും അച്ഛനാവാന്‍ പോവുന്നു!! ഇന്ത്യന്‍ സൂപ്പര്‍താരത്തിന് അടുത്ത രണ്ടു ടെസ്റ്റുകളും നഷ്ടമാവും

ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്നും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സൂപ്പര്‍താരം വിരാട് കോഹ് ലി വിട്ടു നിന്നിരുന്നു.

രാജ്‌കോട്ടില്‍ ഈ മാസം 15ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ കോഹ് ലി ടീമിനൊപ്പം ചേരുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും നിലവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റിലും കോഹ്‌ലിയുടെ സേവനം ടീമിന് ലഭ്യമാകില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോഹ് ലി വിട്ടു നില്‍ക്കാനുള്ള സാധ്യത ഏറെയാണ്. ഇഎസ്പിന്‍ ക്രിക് ഇന്‍ഫോയാണ് ഈ വിവരം പുറത്തു വിട്ടത്.

മാര്‍ച്ച് ആറിന് ധര്‍മ്മശാലയില്‍ ആരംഭിക്കാനിരിക്കുന്ന അവസാന ടെസ്റ്റിനുള്ള കോഹ്ലിയുടെ ലഭ്യത സംബന്ധിച്ചും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

വിരാട് കോഹ് ലി രണ്ടാമതും അച്ഛനാവാന്‍ പോവുകയാണെന്നും അതാണ് താരം ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും സുഹൃത്തും ദക്ഷിണാഫ്രിക്കന്‍ മുന്‍താരവുമായ എബിഡിവില്ലിയേഴ്‌സ് വെളിപ്പെടുത്തിയിരുന്നു.

മൂന്നാം ടെസ്റ്റില്‍ കോഹ് ലിയ്ക്കു പുറമെ രവീന്ദ്ര ജഡേജ, കെ.എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരും കളിക്കുന്ന കാര്യം സംശയമാണ്.

Related Articles

Back to top button