CricketTop Stories

ധോണി ഒരു സംഭവം തന്നെ!! ചെന്നൈ കരകയറി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ അഞ്ചുവിക്കറ്റിന് 131 റണ്‍സെടുത്തു. 38 പന്തില്‍ 50 റണ്‍സെടുത്ത എംഎസ് ധോണിയാണ് ടോപ് സ്‌കോറര്‍.

വന്‍ തിരിച്ചടിയോടെയാണ് ചെന്നൈ ഇന്നിംഗ്‌സ് തുടങ്ങിയത്. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 61 റണ്‍സെന്ന നിലയിലായിരുന്നു ചെന്നൈ. എന്നാല്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം (26) ധോണി ചേര്‍ന്നതോടെ കളി മാറി. തുടക്കത്തില്‍ സിംഗിളുകളിലൂടെ ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടു പോയ ചെന്നൈ അവസാന ഓവറുകളില്‍ ആഞ്ഞടിച്ചു. ധോണിയുടെ ഇന്നിംഗ്‌സില്‍ ഏഴ് ബൗണ്ടറിയും ഒരു പടുകൂറ്റന്‍ സിക്‌സറും ഉള്‍പ്പെടുന്നു.

Related Articles

Leave a Reply

Back to top button