CricketTop Stories

പാക്കിസ്ഥാനെ വിറപ്പിച്ച് ഹോളണ്ടിന്റെ പോരാട്ടവീര്യം!

മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ അവസാന മല്‍സരത്തില്‍ തോറ്റെങ്കിലും ഹോളണ്ടിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ പാക്കിസ്ഥാന്‍ വിറച്ചു. 207 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഡച്ചുകാരുടെ പോരാട്ടം വെറും ഒന്‍പത് റണ്‍സ് മാത്രം അകലെ അവസാനിച്ചു.

നെതര്‍ലന്‍ഡ്‌സിന്റെ മികച്ച ബൗളിംഗിന് മുന്നില്‍ വെറും 206 റണ്‍സിന് പാക്കിസ്ഥാന്‍ ഓള്‍ ഔട്ടായി. 125 പന്തില്‍ 91 റണ്‍സെടുത്ത ബാബര്‍ അസം മാത്രമാണ് പാക് നിരയില്‍ തിളങ്ങിയത്. യുഎഇ ഇന്റര്‍നാഷണല്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥതയിലുള്ള ടീമില്‍ ഇടംപിടിച്ച ബാസ് ഡി ലീഡെ മൂന്നു വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി.

മറുപടി ബാറ്റിംഗില്‍ വിക്രംജിത്ത് (50), ടോം കൂപ്പര്‍ (62) എന്നിവര്‍ നന്നായി ബാറ്റു ചെയ്‌തെങ്കിലും അവസാനം എങ്ങനെ കളി അവസാനിപ്പിക്കണമെന്ന് ഡച്ചുകാര്‍ക്ക് അറിയാതെ പോയി. അവസാന പത്തോവറില്‍ അഞ്ച് വിക്കറ്റ് ബാക്കിനില്‍ക്കേ വെറും 50 റണ്‍സ് മതിയായിരുന്നു ആതിഥേയര്‍ക്ക് ജയിക്കാന്‍. എന്നാല്‍ പാക് ബൗളര്‍മാരുടെ മികവിനു മുന്നില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല.

Related Articles

Leave a Reply

Back to top button