Cricket

എവിടെ ഒളിച്ചിരിക്കുകയായിരുന്നു ഇത്രയും നാള്‍!! തകര്‍ത്തടിച്ച് ധോണിയുടെയും കോഹ്‌ലിയുടെയും പഴയ വിശ്വസ്തന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഈ മാസം 22നാണ് ആരംഭിക്കുന്നതെങ്കിലും നിരവധി പ്രാദേശിക ട്വന്റി20 ലീഗ് മത്സരങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്ത് നടക്കുന്നുണ്ട്.

ഇന്ത്യന്‍ വെറ്ററന്‍സ് പ്രീമിയര്‍ ലീഗും അതിലൊന്നാണ്. വെറ്ററന്‍സ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വിവിഐപി ഉത്തര്‍പ്രദേശ് ഛത്തീസ്ഗഡ് വാരിയേഴ്സിനെ 16 റണ്‍സിനാണ് പരാജയപ്പെടുത്തിയത്.

ഇന്ത്യന്‍ താരം പവന്‍ന നേഗിയുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തിലാണ് ഉത്തര്‍പ്രദേശ് വിജയിച്ചത്. 54 പന്തില്‍ 83 റണ്‍സ് നേടിക്കൊണ്ടായിരുന്ന താരത്തിന്റെ ബാറ്റിംഗ്. അഞ്ച് ഫോറുകളും അഞ്ച് കൂറ്റന്‍ സിക്സുകളുമാണ് നേഗിയുടെ ബാറ്റില്‍ നിന്നും പിറന്നത്. 153.70 പ്രഹരശേഷിയില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

മത്സരത്തില്‍ ടോസ് നേടിയ ഛത്തീസ്ഗഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് നേടിയത്. പവന്‍ നേഗിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഉത്തര്‍പ്രദേശിനെ കൂറ്റന്‍ ടോട്ടലിലേക്ക് നയിച്ചത്.

ഛത്തീസ്ഗഡ് ബൗളിംഗില്‍ കാലിം ഖാന്‍, ഗുര്‍ക്കീരത് സിംഗ് മാന്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി.

184 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വാരിയേഴ്‌സിന്റെ ഇന്നിംഗ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167ല്‍ അവസാനിച്ചു.

വാരിയേഴ്‌സിനായി മുന്‍ ഇന്ത്യന്‍ താരം നമന്‍ ഓജ 48 പന്തില്‍ 72 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. നാലു വീതം ഫോറും സിക്സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഗുര്‍കീരത് സിംഗ് മാന്‍ 28 പന്തില്‍ 37 റണ്‍സും ജതിന്‍ സ്‌കസേന 14 പന്തില്‍ 31 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയിട്ടും 16 റണ്‍സകലെ ചത്തീസ്ഗഡിന് വിജയം നഷ്ടമാവുകയായിരുന്നു.

നാലു വിക്കറ്റ് വീഴ്ത്തിയ മോനു കുമാറാണ് യുപി ബൗളിംഗില്‍ തിളങ്ങിയത്. ക്രിസ്റ്റഫര്‍ എംപൊഫു മൂന്നു വിക്കറ്റ് വീഴ്ത്തി.

Related Articles

Back to top button