Cricket

കോര്‍പ്പറേറ്റ് സിക്‌സസ് ലോഗോ പ്രകാശനം ചെയ്തു

കോര്‍പ്പറേറ്റ് രംഗത്തുള്ള ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന കോര്‍പ്പറേറ്റ് സിക്‌സസ്-2024 ന്റെ ലോഗോ പ്രകാശനം സംസ്ഥാന കായികവകുപ്പ് മന്ത്രി വി. അബ്ദു റഹ്‌മാന്‍ നിര്‍വഹിച്ചു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച അത്‌ലറ്റുമാരില്‍ ഒരാളായ ഒളിമ്പ്യന്‍ മേഴ്‌സികുട്ടന്‍ ലോഗോ ഏറ്റുവാങ്ങി. കടവന്ത്ര റീജിണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന പ്രത്യേക ചടങ്ങില്‍ കായിക താരങ്ങള്‍, വിവിധ മാധ്യമങ്ങളിലെ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കോര്‍പ്പറേറ്റ് ലോകത്ത് ജോലി ചെയ്യുന്നവര്‍ക്ക് മികച്ച അനുഭവമായി കോര്‍പ്പറേറ്റ് സിക്‌സസ്-2024 മാറട്ടെയെന്ന് മന്ത്രി ആശംസിച്ചു. ജനുവരി 4,5,6 തിയതികളില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കിന് അടുത്തുള്ള യുണൈറ്റഡ് സ്‌പോര്‍ട്‌സ് സെന്ററിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള 24 ടീമുകള്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാം.

8,000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഒന്നാം സമ്മാനം 50,000 രൂപയും ഇടുക്കിയിലെ മലയോരം റിസോര്‍ട്ടിലേക്ക് ഒരു രാത്രിയും പകലും പാക്കേജുമാണ് സമ്മാനം. രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസാന തിയതി ഡിസംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 9074171365, 90742 36090 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Related Articles

Back to top button