Cricket

ഏറ്റവും പ്രതിഭാധനനായ കളിക്കാരനാണ് അവന്‍!! ബ്രാവോ പറഞ്ഞ പേര് കേട്ട് ഞെട്ടി ഇന്ത്യന്‍ ആരാധകര്‍

കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന പേരുകളിലൊന്നാണ് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്റേത്.

ഇഷാനെയും ശ്രേയസ് അയ്യരെയും രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പര്യടനം തൊട്ട് ബിസിസിഐയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ നോട്ടപ്പുള്ളിയായി മാറിയ താരമാണ് ഇഷാന്‍ കിഷന്‍. ഫോം വീണ്ടെടുക്കാന്‍ രഞ്ജി ട്രോഫി കളിക്കണം എന്നുള്ള ദ്രാവിഡിന്റെ നിര്‍ദേശം തള്ളി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കളിക്കാനുള്ള പരിശീലനം നടത്തുന്നതിനിടക്കാണ് ഇഷാനെ കരാറില്‍ നിന്ന് പുറത്താക്കിയതായുള്ള വാര്‍ത്തെയെത്തുന്നത്.

ഇപ്പോഴിതാ വലിയ തിരിച്ചടി നേരിട്ടെങ്കിലും, വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ ഏറ്റവും പ്രതിഭാധനനായ കളിക്കാരന്‍ എന്ന വിശേഷണമാണ് ഇഷാന് നല്‍കിയിരിക്കുന്നത്. ഇഷാനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്ററും സഹതാരവും ആയിരുന്ന നിക്കോളാസ് പൂരനുമൊത്തുള്ള ചിത്രം ഓള്‍റൗണ്ടര്‍ പങ്കിട്ടു.

”നിക്കോളാസ്പൂരനും ഇഷാനും ആണ് ഞാന്‍ കണ്ട ഏറ്റവും മികച്ച കളിക്കാര്‍” എന്ന അടിക്കുറിപ്പോടെയായിരുന്നു ബ്രാവോ ചിത്രം പങ്കിട്ടത്.രസകരമായ കമന്റുകളാണ് ബ്രാവോയുടെ പോസ്റ്റിന് ചുവട്ടില്‍ വരുന്നത്.

എന്തായാലും ജാര്‍ഖണ്ഡ് നോക്കൗട്ട്് റൗണ്ടിലേക്ക് യോഗ്യത നേടാഞ്ഞതിനാല്‍ ഇഷാന്‍ കിഷന് ഈ സീസണില്‍ ഇനി രഞ്ജി മത്സരമില്ല. അതേസമയം തമിഴ്‌നാടിനെതിരേ ഇന്നാരംഭിച്ച രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരത്തില്‍ ശ്രേയസ് ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

Related Articles

Back to top button