Cricket

ഇന്ത്യയില്‍ 12,115 കോടി ക്രിക്കറ്റിന്; വെറും 2000 കോടി ഫുട്‌ബോളിനും!!

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം കായിക മേഖലയില്‍ സ്‌പോണ്‍സര്‍ ചെയ്യപ്പെട്ട തുകയുടെ കണക്കെത്തി. ആകെ 14,209 കോടി രൂപയാണ് കായിക മേഖലയുമായി ബന്ധപ്പെട്ട് സ്‌പോണ്‍സര്‍ഷിപ്പിലൂടെ എത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 105 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആകെയുള്ള 14,209 കോടി രൂപയില്‍ 12,115 കോടി രൂപയും ക്രിക്കറ്റ് സ്‌പോണ്‍സര്‍ഷിപ്പിനായിട്ടാണ് മുടക്കിയിരിക്കുന്നത്. ഫുട്‌ബോളിനും ബാക്കി സ്‌പോര്‍ട്‌സ് ഇനങ്ങള്‍ക്കും കിട്ടിയിരിക്കുന്നത് വെറും 2,000 കോടി രൂപയാണ്. ഇതില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗാണ് കൂടുതല്‍ നേട്ടം കൊയ്തിരിക്കുന്നത്.

സമീപകാലത്ത് ഫുട്‌ബോളിന് കൂടുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് കിട്ടാന്‍ കാരണങ്ങളിലൊന്ന് ഐഎസ്എല്ലിന്റെ വരവാണ്. എന്നാല്‍ ഐഎസ്എല്‍ ഒഴികെയുള്ള മറ്റ് ചെറുകിട ഫുട്‌ബോള്‍ ലീഗുകളിലും ടൂര്‍ണമെന്റുകളിലും സ്‌പോണ്‍സര്‍ഷിപ്പ് കൂടിയിട്ടുണ്ട്.

Related Articles

Back to top button