Cricket

ബാബറിന് സംഭവിച്ച ‘അബദ്ധം’ രോഹിതിനും!! തോല്‍വിക്ക് കാരണം അഞ്ചാം ബൗളര്‍!

ആദ്യ പത്തോവറില്‍ ഇന്ത്യയുടെ കൈയിലായിരുന്ന മല്‍സരം ദക്ഷിണാഫ്രിക്കയ്ക്ക് അനായാസം ജയിക്കാവുന്ന അവസ്ഥയിലെത്തിച്ചത് ക്യാപ്റ്റന്‍ രോഹിതിന്റെ തന്ത്രപരമായ പിഴവ്. ഇന്ത്യയ്‌ക്കെതിരായ മല്‍സരത്തില്‍ മുഹമ്മദ് നവാസിനെ നിര്‍ണായകമായ അവസാന ഓവര്‍ എറിയിപ്പിക്കേണ്ടി വന്ന രീതിയിലുള്ള പിഴവാണ് രോഹിതിന് സംഭവിച്ചത്.

ദക്ഷിണാഫ്രിക്ക പതറി നിന്ന സമയത്ത് അഞ്ചാം ബൗളറുടെ റോളില്‍ ദീപക് ഹൂഡയെ പരീക്ഷിച്ചിരുന്നെങ്കില്‍ പതിനെട്ടാം ഓവര്‍ അശ്വിന് നല്‍കുന്നത് ഒഴിവാക്കാമായിരുന്നു. പതിനെട്ടാം ഓവറിലെ ആദ്യ രണ്ടു പന്തും സിക്‌സറിന് പറത്തി ഡേവിഡ് മില്ലര്‍ മല്‍സരം ആഫ്രിക്കക്കാരുടെ പക്കലെത്തിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരേ പാക് നായകന്‍ ബാബര്‍ അസമും അഞ്ചാം ബൗളറുടെ റോളില്‍ മറ്റൊരാളെ പരീക്ഷിക്കാത്തതാണ് അവര്‍ക്ക് പണിയായത്.

കേവലം അഞ്ചു ബൗളര്‍മാരെ മാത്രം ഉപയോഗിക്കുമ്പോള്‍ ഇതുപോലെ റിസ്‌ക് ചിലപ്പോള്‍ സംഭവിക്കും. ഇന്ത്യയ്ക്കും സംഭവിച്ചത് അതുതന്നെ. ഒന്നോ രണ്ടോ ഓവര്‍ ആറാമത് ഒരാള്‍ക്ക് കൊടുത്തിരുന്നെങ്കില്‍ അഞ്ചാം ബൗളര്‍ തലവേദനയാകില്ലായിരുന്നു. ഇനിയുള്ള മല്‍സരങ്ങളില്‍ ഈ പിഴവ് തിരുത്താന്‍ ഇന്നത്തെ തിരിച്ചടി ഉപകരിച്ചേക്കും.

Related Articles

Back to top button