Cricket

പാക് വിശ്വസ്തരെ വീഴ്ത്തിയത് കൃത്യമായ തന്ത്രത്തില്‍; തന്ത്രം വന്നവഴിയിങ്ങനെ!

പാക്കിസ്ഥാന്റെ അടുത്ത കാലത്തെ വിജയത്തിന്റെയെല്ലാം അടിത്തറ അവരുടെ ഓപ്പണിംഗ് സഖ്യമായിരുന്നു. ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ഒരുക്കുന്ന അടിത്തറയായിരുന്നു ബാറ്റിംഗിലെ കരുത്ത്. ഓപ്പണിംഗ് പൊളിഞ്ഞാല്‍ ബാറ്റിംഗിനെ വരുതിയിലാക്കാമെന്ന ഇന്ത്യന്‍ ക്യാംപിലെ പദ്ധതികള്‍ തെറ്റിയില്ല. ബാബറിനെയും റിസ്വാനെയും വീഴ്ത്താന്‍ നിയോഗിച്ചത് താരതമ്യേന ജൂണിയറായ അര്‍ഷദീപ് സിംഗിനെയും.

മുഹമ്മദ് ഷമിക്ക് പകരം ന്യൂബോള്‍ അര്‍ഷദീപിന് കൊടുത്തതിലും കാര്യമുണ്ട്. ഷമിയെ അവസാന ഓവറുകളിലേക്ക് നീക്കിവയ്ക്കുന്നത് ഗുണകരമാണ്. കാരണം, ഭുവിയെക്കാളും അര്‍ഷദീപിനേക്കാളുമൊക്കെ ഡെത്ത് ഓവറുകളില്‍ വിശ്വസ്തന്‍ ഷമി തന്നെയാണ്. മാത്രമല്ല, അടുത്ത കാലത്ത് ഇടംകൈയന്‍ പേസര്‍മാരെ ഒത്തിരിയൊന്നും നേരിടേണ്ട അവസ്ഥ ബാബറിനും റിസ്വാനും വന്നിട്ടില്ല.

ഇടംകൈയന്‍ പേസര്‍മാരുടെ സ്വിംഗ് പന്തുകള്‍ പാക് ഓപ്പണര്‍മാരെ കൂടുതല്‍ പരീക്ഷിച്ചേക്കുമെന്ന ക്യാപ്റ്റന്‍ രോഹിതിന്റെ ചിന്തള്‍ തെറ്റിയതുമില്ല. രണ്ട് ഓപ്പണര്‍മാരെയും നിസാര സ്‌കോറില്‍ ഒതുക്കി ക്യാപ്റ്റന്റെ വിശ്വാസം കാക്കാന്‍ അര്‍ഷദീപിന് സാധിക്കുകയും ചെയ്തു. ഇന്ത്യയ്‌ക്കെതിരേ പാക്കിസ്ഥാന്‍ ജയിച്ച പല മല്‍സരങ്ങളിലും ബാബറും റിസ്വാനും തിളങ്ങിയിരുന്നുവെന്നതും ഏറെ ശ്രദ്ധേയാണ്.

Related Articles

Back to top button