CricketIPL

എല്ലാം ‘പാസായ’ ധവാന്റെ ആ വലിയ തെറ്റ്!! പഞ്ചാബ് കടന്നുകൂടിയെങ്കിലും തലവേദന പോകില്ല!!

മഹാരാജ യാദവിന്ദ്രേ സിംഗ് സ്‌റ്റേഡിയത്തിലെ ഉദ്ഘാട മല്‍സരം തന്നെ ജയത്തോടെ ശുഭാരംഭം കുറിക്കാനായതിന്റെ സന്തോഷത്തിലാണ് പഞ്ചാബ് കിംഗ്‌സ്. പുതിയ സ്റ്റേഡിയത്തിലെ പിച്ച് ബാറ്റര്‍മാരെയും ബൗളര്‍മാരെയും സഹായിക്കുന്നതാണ്.

അതുകൊണ്ട് തന്നെ ഈ സീസണില്‍ പഞ്ചാബ് കിംഗ്‌സിനും ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ആശ്വസിക്കാന്‍ ഏറെയാണ്. കഴിഞ്ഞ സീസണുകളിലെ കേടുതീര്‍ക്കാന്‍ ഒരുങ്ങുന്ന പ്രീതി സിന്റയുടെ ടീമിന് ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരായ ജയം ആത്മവിശ്വാസം പകരുമെന്ന കാര്യത്തില്‍ സംശയമില്ല.

ഡെല്‍ഹി ഇന്നിംഗ്‌സില്‍ പത്തൊമ്പതാം ഓവര്‍ വരെ കളി കൈയിലായിരുന്നു പഞ്ചാബിന്റേത്. എന്നാല്‍ ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ ഇരുപതാമത്തെ ഓവറില്‍ 25 റണ്‍സാണ് ഡെല്‍ഹി വാരിക്കൂട്ടിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ റണ്‍സ് വഴങ്ങുന്നതില്‍ ധാരാളിയായിരുന്ന പട്ടേലിന് പുതിയ ടീമിലും വലിയ മാറ്റമില്ലെന്നതിന്റെ സൂചനയാണ് ആദ്യ മല്‍സരം തരുന്നത്.

ആദ്യ മൂന്നോവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങിയ ഹര്‍ഷല്‍ അവസാന ഓവറില്‍ മാത്രം വിട്ടുകൊടുത്തത് 25 റണ്‍സാണ്. വലിയ സ്‌കോറിലേക്ക് ഡെല്‍ഹിയെ എത്തിച്ചതും ഈ ഒാവറാണ്. എങ്കിലും അവസാന കണക്കെടുപ്പില്‍ ജയിച്ചതിനാല്‍ പഞ്ചാബിന് ആശ്വസിക്കാം.

ഒപ്പം ക്യാപ്റ്റന്‍ ധവാന് വലിയ ഉറക്കമില്ലാത്ത രാത്രികളാകും ഹര്‍ഷല്‍ സമ്മാനിക്കുക. ഡെത്ത് ബൗളറെന്ന നിലയിലാണ് പഞ്ചാബ് ഇത്തവണ ഹര്‍ഷലിനെ ഉപയോഗിക്കുക. ആദ്യ മല്‍സരത്തില്‍ തന്നെ ആ പ്രതീക്ഷ താരം കളഞ്ഞു കുളിച്ചിട്ടുണ്ട്.

താരതമ്യേന മികച്ച ബൗളിംഗ് ലൈനപ്പാണ് ഇത്തവണ പഞ്ചാബിനുള്ളത്. അര്‍ഷദീപും സാം കറനും കഗിസോ റബാഡയും ഒപ്പം സ്പിന്നറായി രാഹുല്‍ ചഹാറും ചേരുമ്പോള്‍ ചേരുവകളെല്ലാം കൃത്യമാണ്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി ഹര്‍ഷലിനെ കൊണ്ടു വരുന്നത് പക്ഷേ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്.

തുടക്കത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞിട്ടു പോലും പഞ്ചാബ് നിരയില്‍ ഏറ്റവും ഉദാരമായ ഇക്കോണമി റേറ്റുള്ള ബൗളര്‍ ഹര്‍ഷല്‍ തന്നെയാണ്. 11.75 റണ്‍സ് വീതമാണ് താരം വിട്ടുകൊടുത്തത്. അതും വെറും ഒരൊറ്റ ഓവറിലാണ് സിംഹഭാഗവും വിട്ടുകൊടുത്തത്.

ഡെല്‍ഹിയെക്കാള്‍ മികച്ച ടീമുകള്‍ക്കെതിരേ ഇതിലും വലിയ ബാറ്റിംഗ് പറുദീസകളില്‍ പന്തെറിയുമ്പോള്‍ ഹര്‍ഷല്‍ കൂടുതല്‍ വീക്കായി മാറുമെന്ന് ഉറപ്പാണ്. കോടികള്‍ വിലകൊടുത്ത് വാങ്ങിയ താരം ടീമിന് ഇത്തവണയും ബാധ്യതയായേക്കുമെന്ന സൂചനകളാണ് നല്കുന്നത്.

പഞ്ചാബിനെ സംബന്ധിച്ച് ബാറ്റിംഗ് നിരയും ബൗളര്‍മാരും ക്ലിക്കായതിന്റെ ആവേശത്തിലാണ് ആരാധകര്‍. വലിയ പ്രശ്‌നമില്ലാതെ ഡെല്‍ഹിയുടെ സ്‌കോര്‍ മറികടക്കാന്‍ സാധിച്ചത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്.

Related Articles

Back to top button