CricketTop Stories

ബോള്‍ട്ടിന്റെ സ്ഥാനം നല്‍കാമെന്ന് ന്യൂസിലന്‍ഡ്, ഒട്ടും താല്‍പര്യമില്ലെന്ന് നീഷാം

ന്യൂസിലന്‍ഡ് ആകെ മൊത്തം പെട്ട അവസ്ഥയിലാണ്. കാരണമാകട്ടെ, കളിക്കാരുടെ കരാറും. സംഭവം എന്തെന്നു വച്ചാല്‍ ഈ വര്‍ഷത്തെ കേന്ദ്ര കരാര്‍ ട്രെന്റ് ബോള്‍ട്ടിനും കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിനും നല്‍കിയിരുന്നു. എന്നാല്‍ അവര്‍ പാതിവഴിയില്‍ കരാര്‍ വലിച്ചെറിഞ്ഞ് ട്വന്റി-20 ലീഗ് കളിക്കാനുള്ള വഴി തെരഞ്ഞെടുത്തു.

രണ്ടുപേരും കരാര്‍ ഉപേക്ഷിച്ചു പോയതോടെ മറ്റ് വഴികളില്ലാതെ ആ സ്ഥാനത്തേക്ക് പുതിയ കളിക്കാര്‍ക്ക് കരാര്‍ നല്‍കാന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. തെരഞ്ഞെടുത്തത് ആകട്ടെ ജിമ്മി നീഷാമിനെയും. എന്നാല്‍ നീഷാമും ബോര്‍ഡിന്റെ കരാര്‍ ഓഫര്‍ നിരസിച്ചു. ജൂലൈയില്‍ കരാര്‍ പ്രഖ്യാപിക്കുന്ന സമയത്ത് താന്‍ ഏറെ പ്രതീക്ഷിച്ചിരുന്നതായി നീഷാം പറയുന്നു. എന്നാല്‍ അന്ന് തനിക്ക് കരാര്‍ കിട്ടിയതുമില്ല.

ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ സെന്‍ട്രല്‍ കരാര്‍ കിട്ടാതായതോടെ നീഷാം മറ്റ് ട്വന്റി-20 ലീഗുകളില്‍ കളിക്കാന്‍ തീരുമാനിച്ചു. ഇതാണ് ഇപ്പോള്‍ ന്യൂസിലന്‍ഡിന്റെ കരാര്‍ നിരസിക്കാന്‍ കാരണം. തനിക്ക് വാക്കാണ് മുഖ്യമെന്നും ഇപ്പോള്‍ കരാര്‍ നല്‍കാമെന്ന് പറഞ്ഞത് വൈകിപ്പോയെന്നും നീഷാം ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി.

Related Articles

Back to top button