Cricket

രോഹിതിനും ബാബറിനും ഭീഷണി കോഹ്‌ലിയല്ല, അത് സ്റ്റിര്‍ലിംഗാണ്!

അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ഒന്നാം സ്ഥാനത്താണ് രോഹിത് ശര്‍മ. നാലാം സ്ഥാനത്താണ് പാക് നായകന്‍ ബാബര്‍ അസമും. ഈ രണ്ടു താരങ്ങളും തമ്മില്‍ നേടിയ റണ്‍സുകള്‍ തമ്മില്‍ വലിയ അന്തരവുമില്ല. വിരാട് കോഹ്ലി, മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്നിവരുടെ ടോപ് റണ്‍സുള്ളവരുടെ പട്ടികയില്‍ ആദ്യ നാലില്‍ ഉണ്ട്.

രോഹിത് ശര്‍മയുടെ സ്ഥാനത്തിന് പക്ഷേ കൂടുതല്‍ ഭീഷണി ഉയര്‍ത്തുക ഈ നാലുപേരില്‍ ഉള്ളവരാകില്ല. അത് അഞ്ചാം സ്ഥാനത്തുള്ള അയര്‍ലന്‍ഡ് ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗ് ആകും. കാരണം, ഇപ്പോഴത്തെ സ്റ്റിര്‍ലിംഗിന്റെ ഫോമും താരം കളിക്കുന്ന എതിരാളികളുടെ കരുത്തും തന്നെ കാരണം. രോഹിതും വിരാടും ബാബറുമെല്ലാം ശക്തരായ എതിരാളികള്‍ക്കെതിരേ ആണ് കൂടുതല്‍ കളിക്കുന്നത്.

പോള്‍ സ്റ്റിര്‍ലിംഗിന്റെ എതിരാളികള്‍ കൂടുതലും അഫ്ഗാനിസ്ഥാനും സ്‌കോട്‌ലന്‍ഡും നേപ്പാളുമെല്ലാമാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ റണ്‍സ് നേടാനുള്ള സാധ്യത സ്റ്റിര്‍ലിംഗിനു മുന്നില്‍ തുറന്നു കിടപ്പുണ്ട്. 118 കളികളില്‍ നിന്ന് 3119 റണ്‍സാണ് ഇതുവരെ സ്റ്റിര്‍ലിംഗിന്റെ സമ്പാദ്യം. രോഹിത് (3737), വിരാട് (3712), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (3531), ബാബര്‍ അസം (3231) എന്നിവരാണ് പട്ടികയിലെ ആദ്യ നാലു താരങ്ങള്‍.

Related Articles

Back to top button