CricketIPL

നെഗറ്റീവ് ‘ഫോര്‍മുല’ തിരുത്തിയിട്ടും പണികിട്ടിയത് സഞ്ജുവിന്റെ മണ്ടത്തരം; തലയ്ക്കടി കിട്ടിയതിന് കാരണം മക്കോയി!!

അങ്ങനെ അവസാന അഞ്ചു കളികളില്‍ നാലിലും തോറ്റ് പ്ലേഓഫ് സ്വപ്‌നം പോലും അപകടത്തിലായ അവസ്ഥയില്‍ നിന്നും രാജസ്ഥാന്‍ റോയല്‍സ് തിരിച്ചെത്തിയിരിക്കുന്നുവെന്ന് തോന്നിച്ചതാണ്. എന്നാല്‍ സന്ദീപ് ശര്‍മയുടെ നോബോള്‍ എല്ലാം തുലച്ചിരിക്കുന്നു.

തോല്‍വിക്കും അപ്പുറം ചില പോസിറ്റീവ് സമീപനങ്ങളാണ് ഈ മല്‍സരത്തിലെ രാജസ്ഥാന്റെ പ്ലസ് പോയിന്റ്. ടീമിലെ തുടര്‍ച്ചയായി പിന്നോട്ടടിച്ചിരുന്ന ചില ഘടകങ്ങളെ മാറ്റി പ്രതിഷ്ടിക്കാന്‍ ടീം മാനേജ്‌മെന്റ് തയാറായത് തന്നെയാണ് ഹൈദരബാദിനെതിരായ മല്‍സരത്തെ ശ്രദ്ധേയമാക്കിയത്.

ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ് എന്നീ യുവതാരങ്ങളെ കരയ്ക്കിരുത്താനുള്ള നീക്കമാണ് അതില്‍ ഏറ്റവും പ്രധാനം. മധ്യ ഓവറുകളില്‍ രാജസ്ഥാന്റെ റണ്‍നിരക്ക് അപകടകരമാം രീതിയില്‍ താഴേക്ക് കൊണ്ടു വന്നിരുന്നത് ഇരു താരങ്ങളുടെയും സാന്നിധ്യമായിരുന്നു.

പ്രത്യേകിച്ച് ദേവ്ദത്ത് പടിക്കലിന്റെ മെല്ലെപ്പോക്ക്. പടിക്കല്‍ സ്ലോ ഇന്നിംഗ്‌സ് കളിക്കുന്നതോടെ തൊട്ടുപിന്നാലെ വരുന്ന താരങ്ങള്‍ക്ക് ഏതുരീതിയില്‍ ബാറ്റുചെയ്യണമെന്ന കണ്‍ഫ്യൂഷനിലായിരുന്നു കാര്യങ്ങള്‍.

വന്നതുപോലെ മടങ്ങുന്ന പരാഗ് കൂടിയായതോടെ വിവശതകളിലാണ് രാജസ്ഥാന്റെ മധ്യനിര. രണ്ടുപേരെയും മാറ്റുകയും പകരം ജോ റൂട്ടെന്ന പരിചയസമ്പന്നനെ ടീമിലേക്ക് എത്തിച്ചതും മാനസികമായി ആത്മവിശ്വാസം നേടാന്‍ ടീമിനെ സഹായിച്ചു.

റൂട്ട് എന്ന കളിക്കാരന് അടയാളപ്പെടുത്താന്‍ ഏറെയൊന്നും അവസരം കിട്ടിയില്ലെങ്കിലും സഞ്ജുവിന് കൂടുതല്‍ ഫീല്‍ഡില്‍ ഉപദേശങ്ങള്‍ കൊടുക്കാന്‍ ഒരു താരത്തെ കൂടി ലഭിച്ചു. റൂട്ടിന്റെ വരവ് ഇനിയുള്ള മല്‍സരങ്ങളിലും ടീമിനെ സഹായിക്കുമെന്ന് ഉറപ്പാണ്.

ഈ സീസണിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനം നടത്തുന്ന ടീമാണ് രാജസ്ഥാന്റേത് എന്നു നിസംശയം പറയാം. ജയിച്ച മിക്ക മല്‍സരങ്ങളും ബാറ്റ്‌സ്മാന്മാരുടെ കാരുണ്യത്തിലാണ് ടീം രക്ഷപ്പെട്ടത്. ബൗളിംഗ് മികവ് കൊണ്ട് ടീം ജയിച്ച സന്ദര്‍ഭങ്ങള്‍ തീരെ കുറവാണ്.

ഹൈദരാബാദിനെതിരേ ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ബൗളര്‍മാരെ കുറേക്കൂടി ഫലപ്രദമായി സഞ്ജു ഉപയോഗിച്ചു. പ്രത്യേകിച്ച് സ്പിന്നര്‍മാരെ. രവിചന്ദ്ര അശ്വിന്റെ ഓവറുകള്‍ നേരത്തെ തീര്‍ത്ത് ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ഒബേഡ് മക്കോയിയെ കളത്തിലിറക്കാനുള്ള നീക്കവും തെറ്റുപറയാന്‍ സാധിക്കില്ല.

വലംകൈയന്‍ ബാറ്റര്‍മാരാല്‍ സമ്പന്നമായ സണ്‍റൈസേഴ്‌സിനെതിരേ യുഷ്‌വേന്ദ്ര ചഹാലിനെ അവസാന ഘട്ടത്തിലേക്ക് കരുതിവച്ച സഞ്ജു ബ്രില്യന്‍സ് കളിയിലെ ടേണിംഗ് പോയിന്റായി മാറുകയും ചെയ്‌തെന്ന് പറയാനാകും.

പതിനെട്ടാം ഓവറിലേക്ക് കളി എത്തുമ്പോള്‍ 18 പന്തില്‍ വെറും 44 റണ്‍സ് മതിയായിരുന്നു ഹൈദരാബാദിന്. കൈയിലുള്ളത് 7 വിക്കറ്റുകളും. എന്നാല്‍ ചഹാലിനെ എന്താണോ ഏല്പിച്ചത് അതിലേറെ താരം ടീമിന് നല്‍കുകയും ചെയ്തു.

മല്‍സരത്തിലെ ടേണിംഗ് പോയിന്റ് രണ്ട് വിക്കറ്റുകള്‍ വീണ ഈ ചഹാല്‍ സ്‌പെഷ്യല്‍ ഓവറായി മാറി. മക്കോയിയെ പോലൊരു ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റിന് കൂടുതല്‍ ഓവറുകള്‍ കൊടുക്കാതിരുന്നത് രാജസ്ഥാന്റെ തോല്‍വിക്കും കാരണമായി.

Related Articles

Back to top button