Volleyaball

കൊച്ചിയെ തകര്‍ത്ത് ചെന്നൈ ബ്ലിറ്റ്‌സ്!! തുടര്‍ച്ചയായ രണ്ടാം ജയം

ചെന്നൈ:റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ ചെന്നൈ ബ്ലിറ്റ്സിന് തുടര്‍ച്ചയായ രണ്ടാംജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 15-10, 15-12, 16-14. ചെന്നൈയുടെ അഖിന്‍ ജി എസ് ആണ് കളിയിലെ താരം.

അമന്‍ കുമാറിലൂടെ ആധികാരികമായി തുടങ്ങിയ കൊച്ചിയെ ലിയാന്‍ഡ്രോ ജോസിന്റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് ചെന്നൈ തടഞ്ഞത്. കളി പുരോഗമിക്കുംതോറും പ്രതിരോധത്തിലെ കെട്ടുറപ്പില്ലായ്മ കൊച്ചിയെ തളര്‍ത്തി.

മറുവശത്ത് അഖിന്റെ ബ്ലോക്കുകള്‍ ചെന്നൈക്ക് കരുത്ത് പകര്‍ന്നു. ആവേശകരമായ അവസാന സെറ്റില്‍ ലിയാന്‍ഡ്രോയുടെയും ദിലിപ് കുമാറിന്റെയും മികവ് ചെന്നൈയെ ജയത്തിലേക്ക് നയിച്ചു.

ആദ്യകളിയില്‍ കൊച്ചി കാലിക്കറ്റ് ഹീറോസിനോട് തോറ്റിരുന്നു. ചെന്നൈ ആദ്യ കളിയില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനോട് തോറ്റെങ്കിലും അടുത്ത രണ്ട് കളിയിലും തകര്‍പ്പന്‍ ജയം നേടുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 6.30ന് ബെംഗളൂരു ടോര്‍പിഡോസ് മുംബൈ മെറ്റിയോഴ്സുമായിഏറ്റുമുട്ടും.

Related Articles

Back to top button