Top StoriesVolleyaball

ടോര്‍പ്പിഡോസിനെ നിലത്തടിച്ച് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്

ബെംഗളൂരു ടോര്‍പ്പിഡോസിനെ തകര്‍ത്ത് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് റുപേ പ്രൈം വോളിബോള്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം തുടര്‍ന്നു. 15-13, 15-8, 9-15, 15-12, 15-10 സ്‌കോറിനായിരുന്നു കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ടിന്റെ ജയം. കൊല്‍ക്കത്ത രണ്ട് പോയിന്റ് നേടി, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന്റെ വിനിത് കുമാര്‍ കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.

ആദ്യ സെറ്റിന്റെ തുടക്കത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് 6-3ന് ലീഡ് നേടി. എന്നാല്‍, ടോര്‍പ്പിഡോ തിരിച്ചടിച്ച് സ്‌കോര്‍ 66നാക്കി. പിന്നാലെ ഉശിരന്‍ ബ്ലോക്കുകളിലൂടെ 11-9 എന്ന നിലയില്‍ രണ്ട് പോയിന്റ് കൊല്‍ക്കത്ത് ലീഡ് നേടി. ആദ്യ സെറ്റ് 1513ന് കൊല്‍ക്കത്തയ്ക്ക്. രണ്ടാം സെറ്റിലും അവര്‍ ആധിപത്യം തുടര്‍ന്നു. 7-4ന് ലീഡ്. മാത്യു അഗസ്റ്റ് മനോഹരമായ സ്‌പൈക്കിലൂടെ കൊല്‍ക്കത്തയുടെ ലീഡുയര്‍ത്തി. തുടര്‍ന്ന് സൂപ്പര്‍ പോയിന്റിലൂടെ 15-8ന് സെറ്റും സ്വന്തമാക്കി.

അവസാന സെറ്റില്‍ 6-6 എന്ന നിലയില്‍ പിരിഞ്ഞ ഇരുടീമുകളും വീണ്ടുമൊരു വാശിയേറിയ പോരാട്ടം നടത്തി. എന്നാല്‍ അശ്വിന്റെ മികവിലൂടെ 12-9ന് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ലീഡ് നേടി. തരുണ്‍ ഗൗഡയുടെ മിന്നും സെര്‍വ് അവസാന സെറ്റ് 1510ന് കൊല്‍ക്കത്തയുടെ പേരിലാക്കി. ഞായറാഴ്ച ഏഴ് മണിക്ക് ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്സും ചെന്നൈ ബ്ലിറ്റ്സും ഏറ്റുമുട്ടും.

Related Articles

Leave a Reply

Back to top button