Cricket

108 മീറ്ററിന്റെ പടുകൂറ്റന്‍ സിക്‌സുമായി ആര്‍സിബി താരം!! വിരാട് കോഹ്‌ലിയുടെ സെലക്ഷന്‍ തെറ്റിയില്ല;വീഡിയോ

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന എസ്എ ട്വന്റി20യില്‍ പടുകൂറ്റന്‍ സിക്‌സറുമായി പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിന്റെ ഇംഗ്ലീഷ് താരം വില്‍ ജാക്‌സ്. ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരേയായിരുന്നു ജാക്‌സിന്റെ കിടിലന്‍ സിക്‌സര്‍.

കീമോ പോള്‍ എറിഞ്ഞ ഏഴാം ഓവറില്‍ ജാക്‌സിന്റെ ബാറ്റില്‍ നിന്നു പറന്ന പന്ത് ചെന്നു വീണത് ഗ്രൗണ്ടിനു വെളിയിലാണ്. 108 മീറ്ററായിരുന്നു ഈ സിക്‌സറിന്റെ ദൂരം. ഈ സീസണിലെ ഏറ്റവും വലിയ സിക്‌സറാണിത്.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ താരമാണ് വില്‍ ജാക്‌സ്. കഴിഞ്ഞ കളിയിലും താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.


അഞ്ച് ബൗണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പെടെ 26 പന്തില്‍ ജാക്‌സ് 41 റണ്‍സ് അടിച്ചെങ്കിലും മത്സരത്തില്‍ എട്ടു റണ്‍സിന്റെ തോല്‍വി ഏറ്റു വാങ്ങാനായിരുന്നു ക്യാപിറ്റല്‍സിന്റെ വിധി.

ഇതോടെ ക്യാപിറ്റല്‍സിന്റെ പ്ലേഓഫ് സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുകയും ചെയ്തു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത 20 ഓവറുകളില്‍ 174 റണ്‍സാണ് അടിച്ചെടുത്തത്.

73 റണ്‍സെടുത്ത ഓപ്പണര്‍ മാത്യു ബ്രീറ്റ്‌സ്‌കിയുടെ അര്‍ധ സെഞ്ചുറിയാണ് അവര്‍ക്ക് കരുത്തായത്. 46 പന്തില്‍ നിന്നും പത്ത് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടെയായിരുന്നു ബ്രീറ്റ്‌സ്‌കിയുടെ പ്രകടനം.

18 പന്തില്‍ നിന്നും രണ്ട് സിക്‌സറും ഒരു ഫോറും ഉള്‍പ്പെടെ 30 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനും മികച്ച പ്രകടനം പുറത്തെടുത്തു. പ്രിട്ടോറിയക്കായി ഡാരിന്‍ ഡുപാവില്ലനും സെനുരന്‍ മുത്തുസ്വാമിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ വെയ്ന്‍ പാര്‍ണെല്‍, വില്‍ ജാക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ക്യാപിറ്റല്‍സിന് ഇന്നിംഗ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ ഫിലിപ്പ് സോള്‍ട്ടിനെ നഷ്ടമായി. വിയാന്‍ മുള്‍ഡറുടെ പന്തില്‍ ജൂനിയര്‍ ഡാല ക്യാച്ചെടുക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിന് സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് കയറും മുമ്പേ ഫില്‍ സോള്‍ട്ടിനെ നഷ്ടമായി. വിയാന്‍ മുള്‍ഡറിന്റെ പന്തില്‍ ജൂനിയര്‍ ഡാല ക്യാച്ചെടുത്താണ് സോള്‍ട്ടിനെ പുറത്താക്കിയത്.

26 പന്തില്‍ 41 റണ്‍സെടുത്ത വില്‍ ജാക്‌സിനൊഴികെ ആര്‍ക്കും കാര്യമായ പ്രകടനം നടത്താനാവാതെ വന്നതോടെ ടീം സ്‌കോര്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 166ല്‍ അവസാനിക്കുകയായിരുന്നു.

അഞ്ചു വിക്കറ്റ് നേടിയ ജൂനിയര്‍ ഡാലയുടെ പ്രകടനമാണ് ക്യാപിറ്റല്‍സിനെ തകര്‍ത്തു കളഞ്ഞത്. നൂര്‍ അഹമ്മദ്. നവീന്‍ ഉള്‍ ഹഖ്, വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Related Articles

Back to top button