CricketIPL

ഓരോ 11 പന്തിലും റിസ്‌വി വക സിക്‌സര്‍; ചെന്നൈ പൊക്കിയ ‘കൂറ്റനടിക്കാരന്‍’ ചില്ലറക്കാരനല്ല!!

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബാറ്റര്‍ സമീര്‍ റിസ്‌വിക്കു പിന്നാലെ വിടാതെ പോയി ഒടുവില്‍ 8.4 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അവരുടെ ക്യാംപിലെത്തിച്ചപ്പോള്‍ ഞെട്ടിയത് ക്രിക്കറ്റ് ലോകമാണ്. ഇതുവരെ ഒരു ഐപിഎല്‍ മല്‍സരം പോലും കളിക്കാത്ത ഈ യുവതാരത്തിനായി അടിസ്ഥാന വിലയിട്ടിരുന്നത് 20 ലക്ഷം രൂപ മാത്രമായിരുന്നു.

ഇവിടെ നിന്നാണ് വലിയ വിളികള്‍ സമീറിനായി നടന്നത്. ചെന്നൈയ്‌ക്കൊപ്പം ഗുജറാത്ത് ടൈറ്റന്‍സും ഡെല്‍ഹി ക്യാപിറ്റല്‍സും സമീറിനു പിന്നാലെ കൂടിയെങ്കിലും ഒടുവില്‍ എംഎസ് ധോണിയുടെ ചെന്നൈ തന്നെ പയ്യനെ സ്വന്തം ക്യാംപില്‍ എത്തിച്ചു.

യുപി ടി20 ലീഗിലൂടെയാണ് സമീറിന്റെ വീരകൃത്യങ്ങള്‍ ക്രിക്കറ്റ് ലോകം ആദ്യം ശ്രദ്ധിക്കുന്നത്. വെറും 9 ഇന്നിംഗ്‌സില്‍ നിന്നും 2 സെഞ്ചുറി അടക്കം 455 താരമാണ് കാണ്‍പൂര്‍ സൂപ്പര്‍സ്റ്റാര്‍സിനായി സമീര്‍ നേടിയത്. വെറും 20 വയസ് മാത്രം പ്രായമുള്ള താരം സയിദ് മുഷ്താഖ് അലി ട്രോഫിയിലും മികവ് ആവര്‍ത്തിച്ചു.

ടൂര്‍ണമെന്റില്‍ ആകെ 18 സിക്‌സറുകള്‍ നേടി. അതും ഓരോ 11 പന്തില്‍ എന്ന കണക്കില്‍. ഫോറുകളേക്കാള്‍ കൂടുതല്‍ സിക്‌സറുകള്‍ പറത്താന്‍ ശേഷിയുള്ള താരമായിട്ടാണ് സമീര്‍ വിലയിരുത്തുന്നത്. ഇതുവരെ ലിസ്റ്റ് എയില്‍ 11 ട്വന്റി-20 മല്‍സരങ്ങള്‍ റിസ്‌വി കളിച്ചു.

നേടിയത് 295 റണ്‍സ്. 49.14 എന്ന വളരെ മികച്ച ശരാശരിയും കൂട്ടിനുണ്ട്. അണ്ടര്‍ 23 ക്രിക്കറ്റിലും താരം തന്റെ മികവ് ആവര്‍ത്തിച്ചു. 2 വീതം സെഞ്ചുറിയും അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ നേടിയ താരം ആ ടൂര്‍ണമെന്റില്‍ 37 സിക്‌സറുകളും നേടി.

റിങ്കു സിംഗിന്റെ വലംകൈയന്‍ പതിപ്പെന്നാണ് ആഭ്യന്തര തലത്തില്‍ സമീര്‍ അറിയപ്പെടുന്നത്. അത്രമാത്രം പ്രഹരശേഷിയും അനായാസം ബൗണ്ടറി കണ്ടെത്താന്‍ കഴിവുമുള്ള താരവുമാണ് ഈ യുപിക്കാരന്‍.

ക്യാപ്റ്റന്‍ കൂള്‍ ധോണിയുടെ കീഴില്‍ എത്തുന്നതോടെ വലിയ നേട്ടങ്ങളിലേക്ക് താരം എത്തപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭാവിയില്‍ എല്ലാ ഫോര്‍മാറ്റിലും തിളങ്ങാന്‍ സാധിക്കുന്ന താരം കൂടിയാണ് സമീര്‍.

ഐപിഎല്‍ താരലേലത്തിനുള്ള പട്ടികയിലുള്ള 333 കളിക്കാരില്‍ 214 പേര്‍ ഇന്ത്യക്കാരും 119 പേര്‍ വിദേശ താരങ്ങളും ബാക്കി രണ്ട് അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. മാത്രമല്ല, ലേലത്തിലുള്ള 116 പേര്‍ അന്താരാഷ്ട്ര താരങ്ങളും 215 പേര്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുള്ളവരുമാണ്.

ഐപിഎല്ലിന്റെ 10 ഫ്രാഞ്ചൈസികള്‍ക്കും കൂടി പരമാവധി 70 സ്ലോട്ടുകള്‍ ലഭ്യമാണ്. അതില്‍ 30 എണ്ണം വിദേശ കളിക്കാര്‍ക്കുള്ളതാണ്. രണ്ട് തവണ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏറ്റവും കൂടുതല്‍ സ്ലോട്ടുകള്‍ (12) ലഭിക്കുക. 2022 ലെ വിജയി ഗുജറാത്ത് ടൈറ്റന്‍സായിരിക്കും ഏറ്റവും വലിയ പേഴ്‌സുമായി (38.15 കോടി) ലേലത്തില്‍ പങ്കെടുക്കുക.

Related Articles

Back to top button