Cricket

കോഹ്‌ലി എന്നെ അനുഗ്രഹിക്കണം!! കോഹ്‌ലിയുടെ കാലില്‍ വീണ് ആരാധകന്‍; വീഡിയോ വൈറല്‍

ഒരു വര്‍ഷത്തിലധികം നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ട്വന്റി20 ടീമില്‍ തിരികെയെത്തിയ വിരാട് കോഹ് ലി വരവില്‍ കാണികളെയാകെ ത്രസിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.

അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20യില്‍ 16 പന്തില്‍ 29 റണ്‍സ് അടിച്ചു കൂട്ടിയ ശേഷമായിരുന്നു താരത്തിന്റെ മടക്കം. മത്സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് ജയിക്കുകയും ചെയ്തു.

പിന്നീട് താരം ഫീല്‍ഡിംഗിനെത്തിയപ്പോഴുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഒരു ആരാധകന്‍ ഓടിവന്ന് അദ്ദേഹത്തിന്റെ കാലില്‍ തൊടുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്.

പിന്നീട് അയാള്‍ കോഹ് ലിയെ കെട്ടിപ്പിടിക്കുകയും ചെയ്തു. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി ഇയാളെ പിടിച്ചു മാറ്റുകയായിരുന്നു. വീഡിയോ ക്ഷണനേരത്തിനുള്ളില്‍ വൈറലാവുകയും ചെയ്തു.


യശസ്വി ജെയ്സ്വാള്‍ (34 പന്തില്‍ 68), ശിവം ദുബെ (32 പന്തില്‍ 63) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുണയായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് പൊരുതാവുന്ന സ്‌കോര്‍ നല്‍കിയത്. 57 റണ്‍സെടുത്ത ഗുല്‍ബാദിന്‍ നയ്ബിന്റെ പോരാട്ടമാണ്. ബാറ്റിംഗിനനുകൂലമായ പിച്ചില്‍ നാലോവറില്‍ വെറും 17 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റെടുത്ത സ്പിന്നര്‍ അക്ഷര്‍ പട്ടേലാണ് കളിയിലെ താരം.

Related Articles

Back to top button