Football

അടിക്ക് തിരിച്ചടി; ത്രില്ലറില്‍ ജമ്മു കശ്മീരിനെ വീഴ്ത്തി മിസോറം

കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന എഴുപത്തിയാറാമത് സന്തോഷ് ട്രോഫി ഗ്രൂപ്പ് രണ്ടിലെ നാലാം മത്സരത്തില്‍ വാശിയേറിയ പോരാട്ടത്തില്‍ മിസോറം ജമ്മു കാശ്മീരിനെ 3-2ന് തോല്‍പിച്ചു. ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ നേടിയിരുന്നു.

രണ്ടാം പകുതിയില്‍ തീപാറുന്ന പോരാട്ടമാണ് നടന്നത്. ആക്രമിച്ചു കളിച്ച ജമ്മു കശ്മീരിന്റെ രണ്ടാം ഗോള്‍ 57 മത്തെ മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ പിറന്നു. 2-1 ലീഡ് നേടിയതോടെ കശ്മീര്‍ പ്രതിരോധത്തിലേക്ക് നീങ്ങി.

കളി തീരാന്‍ പത്തു മിനിറ്റ് ബാക്കി നില്‍ക്കേ ജമ്മു കാശ്മീരിനെ ഞെട്ടിച്ചുകൊണ്ട് മിസോറം മിന്നല്‍ വേഗത്തില്‍ ആക്രമിച്ചു രണ്ടു ഗോളുകള്‍ വലയിലാക്കി. അടുത്ത മത്സരത്തില്‍ വൈകീട്ട് 3.30 മണിക്ക് കേരളം ബിഹാറിനെ നേരിടും. ഈ ഗ്രൂപ്പില്‍ നിന്ന് കേരളമോ മിസോറമോ ആകും അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ സാധ്യത.

Related Articles

Back to top button