Football

BIG BREAKING: മെസി വിരമിക്കില്ല; ആരാധകര്‍ക്ക് ഡബിള്‍ സന്തോഷം!!

ലോകകപ്പിന് ശേഷം രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന് ലയണല്‍ മെസി പറഞ്ഞിരുന്നു. ജയമാണെങ്കിലും തോല്‍വിയാണെങ്കിലും ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്നും ഫൈനലിന് മുമ്പ് മെസി വ്യക്തമാക്കിയിരുന്നു.

അടുത്ത ലോകകപ്പില്‍ കളിക്കുമോ ഇല്ലായോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെങ്കിലും ഒരു കാര്യം മെസി അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അര്‍ജന്റീന്‍ ജേഴ്‌സിയില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന തീരുമാനമാണത്. തനിക്കിനിയും അര്‍ജന്റീനയുടെ ചാമ്പ്യന്‍ ജേഴ്‌സിയില്‍ കളിക്കണമെന്നാണ് മെസി വ്യക്തമാക്കിയത്.

ഞാന്‍ ഉടന്‍ വിരമിക്കാന്‍ പോകുന്നില്ല. ദേശീയ ടീമിനായി ഇനിയും കളിക്കണമെന്ന് മെസി പറഞ്ഞതായി വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ ലോകകപ്പില്‍ 7 ഗോളുകളും മൂന്ന് അസിസ്റ്റുകളും മെസി നേടിയിരുന്നു. അഞ്ച് തുടര്‍ ലോകകപ്പുകളില്‍ അസിസ്റ്റ് ചെയ്യുന്ന ആദ്യ താരം കൂടിയാണ് മെസി.

ലോക ഫുട്‌ബോളില്‍ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയിരുന്നെങ്കിലും മെസിക്ക് ലോകകപ്പ് എന്നത് കിട്ടാക്കനിയായിരുന്നു. ഇത്രയും നീണ്ട വര്‍ഷത്തെ കരിയറില്‍ ആ മഹത്തായ നേട്ടം കൂടി സ്വന്തമാക്കിയതോടെ സമ്പൂര്‍ണ താരമായിരിക്കുകയാണ് മെസി.

Related Articles

Back to top button