Cricket

ഏഷ്യാ കപ്പിനുള്ള യുഎഇ ടീമില്‍ ഇടംപിടിച്ച് ഒരു വീട്ടില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികള്‍ !! മലയാളികള്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തം

ഈ വര്‍ഷം നടക്കുന്ന ഏഷ്യാക്കപ്പിനുള്ള യുഎഇ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മൂന്ന് മലയാളി താരങ്ങള്‍. ഈ മൂന്നു പേരും സഹോദരിമാരാണെന്നതാണ് ഏറ്റവും വലിയ കൗതുകം.

വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ ഋതിക രജിത്, റിനിത, റിഷിത എന്നിവരാണ് യു.എ.ഇ ടീമില്‍ ഇടം നേടിയത്.

നേരത്തെ യുഎഇയുടെ ബാസ്‌ക്കറ്റ്ബോള്‍ ദേശീയ ടീമിലെ അംഗങ്ങള്‍ ആയിരുന്ന ഇവര്‍ ഇവിടെ നിന്നും ക്രിക്കറ്റിലേക്ക് തിരിയുകയായിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി യു.എ.ഇ ക്രിക്കറ്റിന്റെ ഭാഗമാണ് മൂവരും. എന്നാല്‍ ആദ്യമായിട്ടാണ് ഒരുമിച്ച് കളിക്കാന്‍ ഇവര്‍ക്ക് അവസരം കൈവന്നിരിക്കുന്നത്.

1980കളില്‍ വയനാട് ജില്ലാ ടീമിന്റെ മുന്‍ താരമായിരുന്ന പിതാവ് രജിത്തിന്റെ മികച്ച പരിശീലനത്തിലൂടെയാണ് ഇവര്‍ ക്രിക്കറ്റിലേക്ക് കാലെടുത്തുവെച്ചത്.

2022ല്‍ ജിസിസി വനിതാ ട്വന്റി20 ചാമ്പ്യന്‍ഷിപ്പിലൂടെ റിതികയാണ് ആദ്യം അരങ്ങേറിയത്. പിന്നാലെ 2023ല്‍ കെനിയയ്‌ക്കെതിരെ നടന്ന രണ്ട് ട്വന്റി20 മത്സരങ്ങളുടെ പരമ്പരയിലാണ് റിഷിത യുഎഇക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്.

അതേസമയം ഏഷ്യാകപ്പിന്റെ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയിലാണ് യുഎഇ ഇടം നേടിയിട്ടുള്ളത്. യുഎഇക്കൊപ്പം ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍ എന്നീ ടീമുകളാണ് കിരീട പോരാട്ടത്തിനായി മാറ്റുരയ്ക്കുന്നത്. ജൂലൈ 19നാണ് ടൂര്‍ണമെന്റിലെ യുഎഇയുടെ ആദ്യ മത്സരം.

ദംഗിരി ദാംബുള്ള സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇതിനുശേഷം ജൂലൈ 21ന് ഇന്ത്യയ്ക്കെതിരേയും 23ന് പാകിസ്ഥാനെതിരെയും യുഎഇ മത്സരിക്കും. ജൂലൈ 26ന് ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങളും 28ന് ഫൈനല്‍ പോരാട്ടവും അരങ്ങേറും.

2022ലെ ഏഷ്യ കപ്പില്‍ ആറു മത്സരങ്ങളില്‍ നിന്നും ഒരു വിജയം മാത്രമേ യുഎഇക്ക് നേടാന്‍ സാധിക്കുള്ളൂ. ഇക്കുറി മികച്ച മുന്നേറ്റം കാഴ്ച വയ്ക്കാനായിരിക്കും യുഎഇയുടെ ശ്രമം.

2024ലെ വനിതാ ഏഷ്യാ കപ്പിനുള്ള യുഎഇ സ്‌ക്വാഡ്

ഇഷ ഒസ (ക്യാപ്റ്റന്‍), എമിലി തോമസ് (വിക്കറ്റ് കീപ്പര്‍), ഹീന ഹോത്ചന്ദനി, ഇന്ദുജ നന്ദകുമാര്‍, കവിഷ കുമാരി, ഖുഷി ശര്‍മ, ലാവണ്യ കെനി, മെഹക് താക്കൂര്‍, റിനിത രജിത്ത്, റിതിക രജിത്ത്, റിഷിത രജിത്ത്, സമൈര ധര്‍ണിധാര്‍ക്ക, സുരക്ഷാ കോട്ടെ, തീര്‍ത്ഥ സതിഷ്ട്ടേ, വൈഷ്ണവ് മഹേഷ്.

Related Articles

Back to top button