Cricket

ഇനി ഒരു മടങ്ങിവരവില്ല ശശ്യേ!! രജത് പട്ടീദാറിന് ഹാപ്പി റിട്ടയര്‍മെന്റ് നേര്‍ന്ന് ആരാധകര്‍

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം മോഹിച്ചിരുന്ന പലരെയും വെട്ടിയാണ് രജത് പട്ടീദാര്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം പിടിച്ചത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരേയുള്ള പ്രകടനമായിരുന്നു താരത്തിന്റെ ദേശീയ ടീം പ്രവേശനത്തിന് വഴിയൊരുക്കിയത്.

എന്നാല്‍ പരമ്പരയില്‍ മൂന്നു മത്സരങ്ങളില്‍ ബാറ്റ് ചെയ്ത താരം നേടിയ സ്‌കോറുകള്‍ ഇങ്ങനെയാണ്, 32, 9, 5, 0, 17, 0.
ആറിന്നിംഗ്‌സുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ താരത്തിനായില്ല.

ആറ് ഇന്നിംഗ്‌സുകളില്‍ നിന്ന് 10.50 ശരാശരിയില്‍ 63 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഇന്ന് ഇംഗ്ലണ്ടിനെതിരേ ഇന്ത്യയെ വിജയത്തിലെത്തിച്ച് ഹീറോയാകാനും താരത്തിന് അവസരമുണ്ടായിരുന്നു. എന്നാല്‍ ഈ അവസാന അവസരത്തില്‍ സംപൂജ്യനായി ആയിരുന്നു താരത്തിന്റെ മടക്കം.


കെ. എല്‍ രാഹുല്‍ ധരംശാലയില്‍ നടക്കുന്ന മത്സരത്തില്‍ തിരിച്ചെത്തുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ രജത് പുറത്താകുമെന്നുറപ്പാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ ധാരാളം റണ്‍സ് വാരിക്കൂട്ടിയ സര്‍ഫ്രാസിനു മുമ്പ് താരത്തെ ടീമില്‍ പരിഗണിച്ചത് തന്നെ ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറയാം.

അരങ്ങേറ്റ ഇന്നിംഗ്‌സില്‍ 32 റണ്‍സ് നേടിയ താരം പിന്നീടുള്ള അഞ്ചിന്നിംഗ്‌സുകളില്‍ രണ്ടു തവണ ഡക്കാവുകയും രണ്ടു തവണ ഒറ്റയക്കത്തില്‍ പുറത്താവുകയും ചെയ്തു.

ഇതോടെ താരത്തിന്റെ ദേശീയ ടീം കരിയര്‍ ഏകദേശം അവസാനിച്ചു കഴിഞ്ഞുവെന്നാണ് ആരാധകര്‍ പറയുന്നത്. അടുത്ത മത്സരത്തില്‍ കെ.എല്‍ രാഹുലും അടുത്ത പരമ്പരയില്‍ വിരാട് കോഹ്ലിയും തിരിച്ചെത്തുന്ന സാഹചര്യത്തില്‍ ഇനി ഒരു അവസരം താരത്തിന് കിട്ടിയേക്കില്ല.

അതേസമയം ഇംഗ്ലണ്ട് ഉയര്‍ത്തിയ 192 വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 161/5 എന്ന നിലയിലാണ്. ശുഭ്മാന്‍ ഗില്‍(35), ധ്രുവ് ജൂറല്‍(25) എന്നിവരാണ് ക്രീസില്‍

Related Articles

Back to top button