Cricket

ധോത്തിയും കുര്‍ത്തയും ധരിച്ച് ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് !! വിജയിക്കുന്ന ടീമിന് സമ്മാനം അയോധ്യാ സന്ദര്‍ശനം; വീഡിയോ വൈറല്‍

ക്രിക്കറ്റിന്റെ പല വകഭേദങ്ങള്‍ ലോകത്തെമ്പാടും നടക്കാറുണ്ടെങ്കിലും ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒരു വകഭേദമാണ് മധ്യപ്രദേശിലെ ഭോപ്പാലില്‍ ഇപ്പോള്‍ അരങ്ങേറുന്നത്.

മധ്യപ്രദേശിലെ സംസ്‌കൃതി ബച്ചാവോ മഞ്ച് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിനെ വ്യത്യസ്ഥമാക്കുന്നത് കളിക്കാരുടെ വേഷമാണ്. സാധാരണയായുള്ള ജഴ്‌സിയ്ക്കും പാന്റിനും പകരം കുര്‍ത്തയും ധോത്തിയുമാണ് ഈ ടൂര്‍ണമെന്റില്‍ കളിക്കാര്‍ ധരിക്കേണ്ടത്.

മറ്റൊരു പ്രത്യേകതയെന്തെന്നു വച്ചാല്‍ പതിവായുള്ള ഇംഗ്ലീഷ്, ഹിന്ദി കമന്ററിയ്ക്കു പകരം സംസ്‌കൃതത്തിലാണ് ഇവിടെ കമന്ററി.

മൊത്തത്തില്‍ 12 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. വിജയിക്കുന്ന ടീമിന് അയോധ്യയിലേക്കൊരു സാംസ്‌കാരിക സന്ദര്‍ശനമാണ് സംഘാടകര്‍ വാഗ്ദാനം ചെയ്യുന്നത്.

എന്തായാലും വ്യത്യസ്ഥത കൊണ്ട് ഈ ടൂര്‍ണമെന്റ് ഇതിനോടകം വാര്‍ത്തകളില്‍ ഇടംപിടിച്ചു കഴിഞ്ഞു. മത്സരത്തിന്റെ ചില വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Related Articles

Back to top button