CricketIPL

സണ്‍റൈസേഴ്‌സ് സൂപ്പര്‍താരത്തിന് ജയില്‍ ഭീഷണി!! പോലീസ് ചോദ്യംചെയ്തു!! ഐപിഎല്‍ നഷ്ടം?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സൂപ്പര്‍താരം അഭിഷേക് ശര്‍മയ്ക്ക് കുരുക്കിട്ട് പോലീസ്. അടുത്ത സീസണിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ എല്ലാവരും തയാറെടുപ്പ് നടത്തുമ്പോഴാണ് യുവതാരത്തിന് ആത്മഹത്യക്കേസ് കുടുക്കായി മാറുന്നത്.

28 കാരിയായ മോഡലിന്റെ മരണമാണ് അഭിഷേകിനെ പോലീസ് സ്‌റ്റേഷനില്‍ കയറാനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നത്. മോഡലായി തന്യ സിംഗ് കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. ഇവര്‍ സൂറത്തിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു.

മരിക്കുന്നതിന് തൊട്ടുമുമ്പ് മോഡലായ തന്യ നിരവധി വാട്‌സാപ്പ് മെസേജുകള്‍ അഭിഷേക് ശര്‍മയ്ക്ക് അയച്ചിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് താരത്തെ ചോദ്യം ചെയ്തത്. ഇവര്‍ തമ്മിലുള്ള ബന്ധവും മരണത്തിലേക്ക് നയിച്ച സാഹചര്യവും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

ഡിജിറ്റല്‍ തെൡവുകളില്‍ കൂടുതല്‍ സംശയനിവാരണത്തിന് അഭിഷേകിനെ വിളിച്ചു വരുത്തുകയായിരുന്നു. ആത്മഹത്യ ചെയ്യുംമുമ്പ് തന്യ ക്രിക്കറ്റര്‍ക്ക് നിരവധി മെസേജുകള്‍ അയച്ചിരുന്നു. എന്നാല്‍ അഭിഷേക് ഒന്നിനും മറുപടി നല്കിയിരുന്നില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ അഭിഷേകിന്റെയും തന്യയുടെയും സുഹൃത്തിക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അഭിഷേകിനെ വിളിച്ചു വരുത്തിയത്. തന്യയുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പോലീസ് വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

പൃഥ്വി ഷാ നയിച്ച അണ്ടര്‍ 19 ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയപ്പോള്‍ അഭിഷേക് ശര്‍മയും ആ ടീമില്‍ അംഗമായിരുന്നു. അന്ന് ശുഭ്മാന്‍ അടക്കമുള്ള കളിക്കാരില്‍ മികച്ച പ്രകടനം നടത്തിയ ഓള്‍റൗണ്ടറായിരുന്നു ശര്‍മ. ഐപിഎല്ലില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ് അഭിഷേക് കരിയര്‍ തുടങ്ങുന്നത്.

പിന്നീട് സണ്‍റൈസേഴ്‌സില്‍ എത്തുകയായിരുന്നു. 2022 ലെ മെഗാ ലേലത്തില്‍ 6.5 കോടി രൂപയ്ക്കാണ് ഹൈദരാബാദ് താരത്തെ സ്വന്തമാക്കിയത്. ഐപിഎല്ലില്‍ ഇതുവരെ 47 മല്‍സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. 45 ഇന്നിംഗ്‌സില്‍ നിന്നായി 892 റണ്‍സും നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 75 റണ്‍സാണ്.

137.44 ആണ് സ്‌ട്രൈക്ക് റേറ്റ്. ബൗളറെന്ന നിലയിലും ഭേദപ്പെട്ട റിക്കാര്‍ഡാണ് അഭിഷേകിനുള്ളത്. 22 ഇന്നിംഗ്‌സില്‍ നിന്നും 9 വിക്കറ്റുകള്‍ പിഴുതിട്ടുണ്ട്. മധ്യ ഓവറുകളില്‍ റണ്‍സ് നിയന്ത്രിക്കാന്‍ പറ്റുന്ന ബൗളര്‍ കൂടിയാണ് അഭിഷേക് ശര്‍മ.

പെണ്‍സുഹൃത്തിന്റെ ആത്മഹത്യ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയനാകേണ്ടി വന്നാല്‍ അഭിഷേകിന്റെ ഐപിഎല്‍ കരിയറിനെയും അത് ബാധിക്കാന്‍ ഇടയുണ്ട്. ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള സാധ്യതകള്‍ കൂടുതലാണ്.

ഇക്കാര്യത്തില്‍ പോലീസില്‍ നിന്നും കൂടുതല്‍ വ്യക്തത വരുത്തിയശേഷം അഭിഷേകിനെതിരേ നടപടി എടുത്തേക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ 23കാരനായ അഭിഷേകിന്റെ കരിയറിനെ അതു ബാധിക്കും.

Related Articles

Back to top button