Cricket

കെയ്ന്‍ വില്യംസണ് വീണ്ടും എട്ടിന്റെ പണി!! പാക്കിസ്ഥാനെതിരായ പരമ്പരയില്‍ നിന്ന് പുറത്ത്

പരിക്കിനെത്തുടര്‍ന്ന് ഏറെനാള്‍ കളത്തിനു പുറത്തിരുന്ന ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് വീണ്ടും പരിക്ക്. പാക്കിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനിടെ താരത്തിന്റെ കൈക്കുഴയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് താരത്തിന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും. ന്യൂസിലാന്‍ഡ് ഹെഡ് കോച്ച് കാരി സ്റ്റഡ് ആണ് താരത്തിന്റെ പരിക്കിനെക്കുറിച്ച് പറഞ്ഞത്.

കെയ്ന് പകരം ടിം സീഫെര്‍ട്ടിനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന സൂചനയും അദ്ദേഹം നല്‍കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് പ്രാധാന്യം നല്‍കുന്നതിനാണ് താരത്തിന് വിശ്രമം നല്‍കിയതെന്നും സ്റ്റഡ് പറഞ്ഞു.

പാകിസ്ഥാനെതിരായ അഞ്ചു മത്സര ട്വന്റി20 പരമ്പരയില്‍ നിലവില്‍ ന്യൂസിലാന്‍ഡ് 2-0ന് മുന്നിലാണ്. രണ്ടാം മത്സരത്തില്‍

15 പന്തില്‍ നിന്നും 26 റണ്‍സ് നേടി നില്‍ക്കവെ പരിക്കിനെത്തുടര്‍ന്ന് താരം പവിലിയനിലേക്ക് മടങ്ങുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 194 റണ്‍സ് എടുത്തപ്പോള്‍ പാക്കിസ്ഥാന്റെ മറുപടി 173ല്‍ ഒതുങ്ങി. ജനുവരി 17നാണ് മൂന്നാം ട്വന്റി20

Related Articles

Back to top button