ISLTop Stories

കൊറോണയെ പടിക്കുപുറത്താക്കി ഇവാന്‍ ടീമിനൊപ്പം!

കോവിഡ് മൂലം കഴിഞ്ഞ പതിനൊന്ന് ദിവസത്തോളം ഐസോലേഷനില്‍ കഴിയേണ്ടിവന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കുമനോവിച്ച് ടീമിനൊപ്പം ചേര്‍ന്നു. ഇടയ്ക്ക് നെഗറ്റീവായെങ്കിലും തൊട്ടടുത്തദിവസം നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആയതാണ് കോച്ചിന് തിരിച്ചടിയായത്. ബ്ലാസ്‌റ്റേഴ്‌സിലെ രണ്ടു താരങ്ങളൊഴികെ ബാക്കിയെല്ലാവരും പരിശീലനത്തിന് ഇറങ്ങുന്നുണ്ട്. അവര്‍ക്കൂടി ശനിയാഴ്ച പരിശീലനം തുടങ്ങുമെന്നാണ് വിവരം. ഞായറാഴ്ച്ച ബെംഗളൂരു എഫ്‌സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്തമത്സരം.

Related Articles

Leave a Reply

Back to top button