IPLTop Stories

മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്ത് ഹര്‍ദിക് പാണ്ഡ്യ

ഐപിഎല്‍ പുതിയ സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സിനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് അണ്‍ഫോളോ ചെയ്ത ഹര്‍ദ്ദിക് പാണ്ഡ്യ. പുതിയ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായ ഹര്‍ദ്ദിക് ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മുംബൈയെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിന്ന് അണ്‍ഫോളോ ചെയ്തത്.

എന്നും മുംബൈയ്ക്കൊപ്പം കട്ടയ്ക്ക് നിന്നിരുന്ന, ഏതു സമയത്തും ആരാധകര്‍ പിന്തുണച്ചിരുന്ന ഹര്‍ദ്ദിക്കില്‍ നിന്നും ഇങ്ങനൊരു നീക്കം ബ്ലൂ ആര്‍മിക്കാര്‍ പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ തന്നെ, ഹര്‍ദ്ദിക്കിന്റെ അണ്‍ഫോളോ നീക്കത്തില്‍ മുംബൈ ഫാന്‍സ് അസ്വസ്തരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമില്‍ നിന്ന് ഒഴിവാക്കിയതിന്റെ അടങ്ങാത്ത കലിപ്പാണ് ഹര്‍ദ്ദിക് ഇതിലൂടെ തീര്‍ത്തിരിക്കുന്നതെന്നാണ് ആരാധകരുടെ പക്ഷം.

Related Articles

Leave a Reply

Back to top button