IPLTop Stories

ബംഗ്ലാദേശ് ആരാധകര്‍ക്കെതിരേ പൊട്ടിത്തെറിച്ച് ഷക്കീബിന്റെ ഭാര്യ!

ഐപിഎല്‍ താരലേലത്തില്‍ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്‍ അണ്‍സോള്‍ഡ് ആയതിന്റെ കാരണം വെളിപ്പെടുത്തി താരത്തിന്റെ ഭാര്യസക്കിബ് ഉമ്മേ. പല ടീമുകളും ഷക്കീബിനെ വിളിച്ചിരുന്നെന്നും എന്നാല്‍ ലങ്കന്‍ പര്യടനം വരുന്നതിനാല്‍ സീസണ്‍ മുഴുവന്‍ കളിക്കാനാകില്ലെന്ന് അറിയിച്ചതിനാലാണ് ആരും സ്വന്തമാക്കാത്തതെന്നും സക്കിബ് ഉമ്മേ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘നിങ്ങള്‍ അധികം സന്തോഷിക്കേണ്ട. ഏതാനും ഐപിഎല്‍ ടീമുകള്‍ ഷക്കീബിനെ നേരിട്ട് ബന്ധപ്പെട്ടിരുന്നു. സീസണ്‍ ഫുള്‍ കളിക്കാനാവുമോ എന്നാണ് അവര്‍ ചോദിച്ചത്. എന്നാല്‍ ലങ്കന്‍ പര്യടനം കാരണം അതിന് സാധിക്കില്ല. ഇതാണ് ഷക്കീബിനെ ആരും സ്വന്തമാക്കാതിരുന്നതിന്റെ കാരണം.’

‘ഇത് ഒന്നിന്റേയും അവസാനമല്ല. അടുത്ത വര്‍ഷവും ഉണ്ട്. ഐപിഎല്ലിലേക്ക് ഷക്കീബിനെ തെരഞ്ഞെടുക്കണമായിരുന്നു എങ്കില്‍ ശ്രീലങ്കന്‍ പര്യടനം നഷ്ടപ്പെടുത്തണം. ഐപിഎല്ലിലേക്ക് ഷക്കീബിനെ സെലക്ട് ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ എന്താവും പറയുക? ഇപ്പോള്‍ തന്നെ നിങ്ങള്‍ ഷക്കീബിനെ വഞ്ചകന്‍ എന്ന് വിളിക്കുമായിരുന്നില്ലേ? നിങ്ങളുടെ സന്തോഷത്തില്‍ വെള്ളമൊഴിച്ച് കെടുത്തിയതില്‍ ക്ഷമ ചോദിക്കുന്നു’ ഉമ്മേ പറഞ്ഞു.

71 ഐപിഎല്ലില്‍ നിന്ന് 637 റണ്‍സും 63 വിക്കറ്റും ഷക്കീബിന്റെ പേരിലുണ്ട്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു ഷക്കീബ്. അന്താരാഷ്ട്ര ടി20യില്‍ 94 മത്സരത്തില്‍ നിന്ന് 1894 റണ്‍സും 117 വിക്കറ്റും നേടിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button