ISLTop Stories

ബ്ലാസ്റ്റേഴ്‌സിനെ കാത്ത് വന്‍തിരിച്ചടി

ഐഎസ്എല്ലില്‍ നിര്‍ണായക മത്സരങ്ങള്‍ക്കൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വന്‍തിരിച്ചടി. ജെംഷഡ്പൂരിനെതിരേ 3-0ത്തിന് തോറ്റ മത്സരത്തില്‍ പരിക്കേറ്റ പ്രതിരോധതാരം റൂയിവ ഹോര്‍മിപാമിന് സീസണ്‍ നഷ്ടമായേക്കും. മത്സരത്തിന്റെ രണ്ടാം പകുതിയുടെ അവസാന കുറച്ച് സമയത്തേക്കാണ് സെന്റര്‍ ബാക്കായ റൂയിവ കളത്തിലിറങ്ങിയത്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി തന്നെയായ പ്രഭ്‌സുഖാന്‍ ഗില്ലുമായി കൂട്ടിയിടിച്ചുവീണതോടെയാണ് റൂയിവയ്ക്ക് പരുക്കേറ്റത്. ആദ്യ സൂചനകള്‍ പ്രകാരം റൂയിവയുടെ പരുക്ക് അല്‍പ്പം ഗൗരവമുള്ളതാണ്. ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

റൂയിവയുടെ പരുക്ക് അത്ര നിസാരമായി തോന്നുന്നില്ല, ഇതുവരെ കേട്ട കാര്യങ്ങള്‍ സങ്കടപ്പെടുത്തുന്നതാണ്, അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിക്കഴിഞ്ഞു, കൂടുതല്‍ വിവരങ്ങള്‍ പിന്നീടെ അറിയാനാകും, ഒരുപക്ഷെ റൂയിവയ്ക്ക് സീസണ്‍ തന്നെ നഷ്ടമാകാനുള്ള സാധ്യതകളുണ്ടെന്ന് കോച്ച് പറയുന്നു. അങ്ങനെ വന്നാല്‍ ഈ സീസണിലെ ഏറ്റവും മികച്ച താരത്തിന്റെ സേവനമാകും ടീമിന് നഷ്ടമാകുക.

Related Articles

Leave a Reply

Back to top button