CricketTop Stories

കരീബിയന്‍ പ്രീമിയര്‍ ലീഗിനിതെന്തു പറ്റി? എല്ലാവരും ടെസ്റ്റ് കളിക്കുന്നു!!

ലോകത്തെ ട്വന്റി-20 ലീഗുകളില്‍ പ്രധാനപ്പെട്ട ലീഗാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ്. നിരവധി ആരാധകരെ ആകര്‍ഷിക്കുന്ന സിപിഎല്ലില്‍ പക്ഷേ ഇത്തവണ മല്‍സരങ്ങള്‍ക്ക് പതിവ് ആവേശമില്ല. ഉയര്‍ന്ന സ്‌കോറുകള്‍ പിറക്കാത്തതാണ് ആവേശം ഇടിയാന്‍ കാരണം. ഈ സീസണില്‍ ഇതുവരെ അഞ്ച് മല്‍സരങ്ങള്‍ നടന്നെങ്കിലും 150 ന് മുകളില്‍ സ്‌കോര്‍ കടന്നത് ഒരൊറ്റ തവണ മാത്രം. അതും ഉദ്ഘാടന മല്‍സരത്തില്‍.

ഈ സീസണില്‍ ഇതുവരെ ആവേശം പകരുന്നൊരു മല്‍സരം പോലും നടന്നിട്ടില്ലെന്നതാണ് സത്യം. എല്ലാം വണ്‍ സൈഡ് മല്‍സരങ്ങള്‍ മാത്രമാണ് ഇതുവരെ നടന്നത്. ഇതിനു പുറമെയാണ് റണ്‍സ് കയറാത്ത പ്രശ്‌നവും. കഴിഞ്ഞ ദിവസം ഗയാന ആമസോണ്‍ വാരിയേഴ്‌സും ജമ്മൈക്ക തലൈവാസും തമ്മില്‍ നടന്ന മല്‍സരത്തിലെ കണക്കുകള്‍ നോക്കിയാല്‍ മതിയാകും ബാറ്റിംഗിന്റെ മേന്മ കാണാന്‍.

വെടിക്കെട്ട് താരവും ക്യാപ്റ്റനുമായ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ 45 പന്തുകള്‍ നേരിട്ടാണ് 39 റണ്‍സെടുത്തത്. മറ്റൊരു ദേശീയ താരം ഷായ് ഹോപ്പിന്റെ ബാറ്റിംഗ് അതിലും ദയനീയമാണ്. 30 പന്തില്‍ നിന്നും 25 റണ്‍സ്. വാലറ്റത്ത് റൊമാരിയോ ഷെപ്പേര്‍ഡ് 17 പന്തില്‍ 36 റണ്‍സെടുത്തില്ലായിരുന്നെങ്കില്‍ 142 റണ്‍സ് പോലും അവര്‍ക്ക് നേടാന്‍ സാധിക്കില്ലായിരുന്നു.

സിപിഎല്ലിലെ ബാറ്റിംഗ താളംതെറ്റുന്നത് ടിവി റേറ്റിംഗിനെ ബാധിക്കുമെന്ന ആശങ്ക സംഘാടകര്‍ക്കും ഉണ്ട്. വെടിക്കെട്ട് ബാറ്റിംഗ് കാണാനാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ കരീബിയന്‍ ലീഗ് കാണുന്നത്. അതുകൊണ്ട് തന്നെ ഏകപക്ഷീയമായ ബാറ്റിംഗ് വിരസമായ മല്‍സരങ്ങള്‍ കൂടിയാല്‍ അതു കരീബിയന്‍ ലീഗിനെ ബാധിക്കുമെന്ന് ഉറപ്പാണ്.

Related Articles

Back to top button