ISLTop Stories

ചില പൊസിഷനുകളില്‍ മാറ്റം ഉറപ്പാണെന്ന് വുക്കുമനോവിച്ച്

ഐഎസ്എല്ലിലെ ഏറ്റവും മികച്ച സീസണായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞു പോയത്. ഫൈനലില്‍ തോറ്റെങ്കിലും വീറോടെ പോരാടിയാണ് ടീം കീഴടങ്ങിയത്. അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങള്‍ ടീം ആരംഭിക്കുകയും ചെയ്തു. ഇപ്പോഴിതാ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് കോച്ച് ഇവാന്‍ വുക്കുമനോവിച്ച്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കോച്ചിന്റെ തുറന്നു പറച്ചിലുകള്‍.

ടീമിനെ മികച്ച രീതിയില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് വുക്കുമനോവിച്ച് പറഞ്ഞു. ചില പൊസിഷനുകള്‍ ബലപ്പെടുത്തേണ്ടതുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി. വിദേശ താരങ്ങളില്‍ ചിലര്‍ ഇത്തവണ ടീമില്‍ ഉണ്ടാകില്ലെന്ന് ടീം മാനേജ്‌മെന്റില്‍ നിന്നു തന്നെ സൂചനകളുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ക്കു പകരക്കാരെ തേടേണ്ടി വരും.

അടുത്ത സീസണിലേക്കുള്ള പ്രതീക്ഷകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇവാന്റെ മറുപടി ഇങ്ങനെ- ഫുട്‌ബോളില്‍ അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നത് പറയാന്‍ കഴിയില്ല. വാക്കുകളോ വാഗ്ദാനങ്ങളോ നല്‍കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ടീമിനെ കൂടുതല്‍ ശക്തമാക്കുമെന്ന് താന്‍ വാഗ്ദാനം ചെയ്യുന്നതായും വുക്കുമനോവിച്ച് കൂട്ടിച്ചേര്‍ത്തു.

ടീമിനെ കൂടുതല്‍ കരുത്തരാക്കും, പരാജയപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ള ടീമാക്കും. കേരളത്തില്‍ നിന്നുള്ള ആള്‍ക്കാര്‍ ഫുട്‌ബോള്‍ ലോകത്തിന്റെ ബഹുമാനം നേടുമെന്ന് ഇവാന്‍ പറയുന്നു. ഫൈനലിലെ തോല്‍വിക്കുശേഷം കളിക്കാരോട് എന്തു പറഞ്ഞെന്ന ചോദ്യത്തിന് അദേഹത്തിന്റെ മറുപടി ഇങ്ങനെ- സീസണിലെ അധ്വാനത്തെ കുറിച്ചോര്‍ത്ത് സന്തോഷിക്കാനും, അഭിമാനിക്കാനും താന്‍ കളികാരോട് പറഞ്ഞെന്ന് അദേഹം വെളിപ്പെടുത്തി.

ഫൈനലിലെ പരാജയം ഒരു അംഗീകാരമായി കാണുക. നിങ്ങളുടെ കളിയെക്കുറിച്ച് ആരാധകര്‍ അഭിമാനപ്പെടുന്നുണ്ട്. അതിനാല്‍ തല ഉയര്‍ത്തിത്തന്നെ അവരോട് നന്ദി പറയുക. ഫൈനല്‍ പരാജയം കളികാരനെന്ന നിലയില്‍ ഞാനും അനുഭവിച്ചിട്ടുണ്ട്. അതിനാല്‍ അവരുടെ വികാരം എനിക്ക് മനസിലാക്കാനാവും-ഇവാന്‍ പറഞ്ഞു.

Related Articles

Leave a Reply

Back to top button