CricketTop Stories

ക്ലാര്‍ക്കിന് എന്നോട് അസൂയ തോന്നാന്‍ കാരണം ആ പണം! തുറന്നടിച്ച് സൈമണ്ട്‌സ്

കളിക്കളത്തില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളായ മൈക്കല്‍ ക്ലാര്‍ക്കും ആന്‍ഡ്രു സൈമണ്ട്‌സും. എന്നാല്‍ പിന്നീട് ഇരുവരു തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു. ഒരുകാലത്ത് ഇരുവരും കണ്ടാല്‍ പോലും മിണ്ടാത്ത അവസ്ഥയിലെത്തിയിരുന്നു. ഇപ്പോഴിതാ തങ്ങള്‍ തമ്മിലുള്ള ബന്ധം മുറിയാന്‍ കാരണമെന്തെന്ന് വെളിപ്പെടുത്തി സൈമണ്ട്‌സ് രംഗത്തെത്തിയിരിക്കുന്നു.

മുന്‍ ഓസീസ് സഹതാരം ബ്രെറ്റ് ലീയുടെ പോഡ്കാസ്റ്റിലാണു സൈമണ്ട്‌സിന്റെ വെളിപ്പെടുത്തല്‍. 2008 ലെ പ്രഥമ ഐപിഎല്ലിനു മുന്‍പുള്ള താരലേലത്തില്‍ ഏറ്റവും അധികം വില നേടിയ രണ്ടാമത്തെ താരമായിരുന്നു സൈമണ്ട്‌സ്. അതുവരെ താനും ക്ലാര്‍ക്കും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരിക്കല്‍ മാത്യു ഹെയ്ഡന്‍ എന്നോടു പറഞ്ഞിട്ടുണ്ട് ഐപിഎല്‍ തുടങ്ങിയപ്പോള്‍ എനിക്കു വന്‍ തുക ലഭിച്ചത് ക്ലാര്‍ക്കിന് അല്‍പം അസൂയ ജനിപ്പിച്ചെന്ന്. അതാണു പിന്നീടു ഞങ്ങളുടെ സൗഹൃദം തകര്‍ത്തത്.

പണം ഇത്തരത്തിലുള്ള ഒരുപാടു കാര്യങ്ങള്‍ ചെയ്യും. പണം നല്ലതാണ്, അതേ സമയം വിഷവും. ഞാനും ക്ലാര്‍ക്കും തമ്മിലുള്ള ബന്ധം വിഷലിപ്തമാക്കിയത് പണമാണ്. എനിക്ക് ഇപ്പോഴും ക്ലാര്‍ക്കിനെ ബഹുമാനമാണ് അതുകൊണ്ടുതന്നെ കാര്യങ്ങളുടെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം നഷ്ടമായി. ഞാന്‍ ഇപ്പോള്‍ അതുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു. പക്ഷേ, തല്‍ക്കാലം പഴയ കാര്യങ്ങള്‍ ചികഞ്ഞെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും സൈമണ്ട്‌സ് പറഞ്ഞു.

Related Articles

Leave a Reply

Back to top button