ISLTop Stories

ഫൈനലിന് ആരും മഞ്ഞ ജേഴ്‌സിയിടരുത്!! ഹൈദരാബാദിന് ഗുണം ചെയ്യും!!

ഞായറാഴ്ച്ച നടക്കുന്ന ഐഎസ്എല്‍ ഫൈനലില്‍ ഗ്യാലറിയില്‍ ആരാധകര്‍ മഞ്ഞക്കടല്‍ തീര്‍ത്താല്‍ അത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകും. കാരണം അന്ന് ബ്ലാസ്റ്റേഴ്‌സല്ല ഹൈദരാബാദാകും മഞ്ഞ ജേഴ്‌സിയില്‍ കളിക്കാനിറങ്ങുക. ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സിനെക്കാള്‍ മുന്നിലെത്തിയതാണ് ഹൈദരാബാദിന് രക്ഷയായത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലിനായി ടിക്കറ്റെടുത്തവരില്‍ 80 ശതമാനവും ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ്.

അന്ന് മഞ്ഞ ജേഴ്‌സിയിട്ട് കളി കാണാന്‍ പോകുകയെന്ന പദ്ധതിയിലായിരുന്നു ആരാധകര്‍. എന്നാല്‍ എടികെയെ വീഴ്ത്തി ഹൈദരാബാദ് വന്നതോടെ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയായിരുന്നു. ആരാധകര്‍ മഞ്ഞ ജേഴ്‌സി ഒഴിവാക്കണമെന്ന് ഫാന്‍സ് ഗ്രൂപ്പുകള്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button