CricketTop Stories

ട്രിവാന്‍ഡ്രം കോര്‍പറേറ്റ് ലീഗില്‍ യുഎസ്ടി ഗ്ലോബല്‍ ജേതാക്കള്‍

അനന്തപുരി ഹോസ്പിറ്റല്‍സ്-ട്രിവാന്‍ഡ്രം കോര്‍പറേറ്റ് ടി-20 ടൂര്‍ണമെന്റില്‍ യുഎസ്ടി ഗ്ലോബല്‍ ചാമ്പ്യന്മാരായി. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സഹകണത്തോടെ നടത്തിയ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എസ്എബി ഇന്റീരിയേഴ്‌സിനെയാണ് വീഴ്ത്തിയത്. സ്‌കോര്‍: യുഎസ്ടി ഗ്ലോബല്‍ 180-7, എസ്എബി ഇന്റീരിയേഴ്‌സ് 160-5.

യുഎസ്ടിക്കായി അരുണ്‍ രാജന്‍ 50 പന്തില്‍ 56 റണ്‍സെടുത്ത് ടോപ് സ്‌കോററായി. രോഹിത് (31), എസ്. ജീത്ത് (27) എന്നിവര്‍ മികച്ച പിന്തുണ നല്‍കി. സിഎസ്. അക്ഷയ് തകര്‍പ്പന്‍ ബാറ്റിംഗുമായി മുന്നില്‍ നിന്ന് നയിച്ചെങ്കിലും കാര്യമായ പിന്തുണ നല്‍കാന്‍ ആരുമില്ലാതെ പോയത് എസ്എബി ഇന്റീരിയേഴ്‌സിന് മറുപടി ബാറ്റിംഗില്‍ തിരിച്ചടിയായി. വെറും 59 പന്തില്‍ നിന്ന് 76 റണ്‍സെടുത്ത അക്ഷയ് പുറത്തായതോടെ അവരുടെ പോരാട്ടവും അവസാനിച്ചു.

നാലോവറില്‍ 14 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ പ്രിയന്‍ രാജന്‍ ഫൈനലിലെ താരമായി. അക്ഷയ് (192 റണ്‍സ്), എസ്എബിയുടെ പ്രേംജിത്ത് എസ്‌കെ (16 വിക്കറ്റ്) എന്നിവര്‍ ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനും ബൗളറുമായി തെരഞ്ഞെടുക്കപ്പെട്ടു.

അനന്തപുരി ഹോസ്പിറ്റല്‍സ് ഡയറക്ടര്‍ ഡോ. ആനന്ദ് അവാര്‍ഡ് ദാനം നിര്‍വഹിച്ചു. കെസിഎ ജോയിന്റ് സെക്രട്ടറി അഡ്വ രെജിത്ത് രാജേന്ദ്രന്‍, ടിഡിസിഎ പ്രസിഡന്റ് അഡ്വ രാജീവ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍, പൈറ്റണ്‍ ജോസഫ്, രാജേഷ് തമ്പി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Back to top button