ISL

ബ്ലാസ്റ്റേഴ്‌സിനിത് വലിയ 3 !! കാരണം ബ്ലാസ്റ്റേഴ്‌സിന് മുന്നിലുണ്ട്!!

അങ്ങനെ ബ്ലാസ്‌റ്റേഴ്‌സ് നന്നായി തന്നെ തുടങ്ങി. 3 പോയിന്റുകളുടെ വില ഐഎസ്എല്ലില്‍ വളരെ വലുതാണ്. അതും തുടക്ക മല്‍സരത്തില്‍. ലീഗിന്റെ ആദ്യ പകുതിയില്‍ ഇതുപോലെ കൂടുതല്‍ പോയിന്റുകള്‍ സ്വന്തമാക്കാനായാല്‍ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ കളിക്കാര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും പോരാട്ടവീര്യവും സമ്മാനിക്കും.

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്തത് തുടക്കത്തില്‍ ഇതുപോലെ നല്ലരീതിയില്‍ പോയിന്റുകള്‍ സ്വന്തമാക്കാനായതാണ്. കഴിഞ്ഞ കുറെ സീസണുകളായി ഉദ്ഘാടന മല്‍സരങ്ങള്‍ മഞ്ഞപ്പടയ്ക്ക് അത്ര സന്തോഷകരമായിരുന്നില്ല. ഇത്തവണ ആ കേടു തീര്‍ക്കാനായി. ഓരോ പോയിന്റും വിലപ്പെട്ടതായതിനാലും എഎഫ്‌സി കപ്പിലേക്കുള്ള ബെര്‍ത്ത് മുന്നിലുള്ളതിനാലും സേഫ് സോണ്‍ കളികളെക്കാള്‍ ബ്ലാസ്‌റ്റേഴ്‌സ് മുഴുവന്‍ പോയിന്റുകള്‍ക്ക് തന്നെയാകും ശ്രമിക്കുക.

താരതമ്യേന തോല്‍പ്പിക്കാന്‍ എളുപ്പമുള്ള ടീമുകളെ പരമാവധി ഗോളടിച്ച് കീഴടക്കാന്‍ ശ്രമിക്കുക. കാഠിന്യമേറിയ ടീമുകളോട് അടവുനയം പാലിക്കുകയെന്ന തന്ത്രമാകും ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് വളരെ നല്ലത്. കാരണം മുംബൈ സിറ്റി, എടികെ, ഹൈദരാബാദ് ടീമുകള്‍ എതിരാളികളായി വരുമ്പോള്‍ അവര്‍ക്കെതിരേ തോല്‍ക്കാതിരിക്കാന്‍ ഇന്നത്തെ പോലുള്ള മല്‍സരങ്ങളിലെ റിസല്‍ട്ട് വലുതായി ഗുണം ചെയ്യും.

ഇനി അടുത്ത മല്‍സരത്തിനായി ഒരാഴ്ച്ചയിലധികം സമയമുണ്ട്. ഈസ്റ്റ് ബംഗാളിനെതിരായ മല്‍സരത്തിലെ ക്ഷീണത്തില്‍ നിന്നും മാനസിക സമ്മര്‍ദത്തില്‍ നിന്നും കരകയറാന്‍ ഒത്തിരി സമയം മുന്നിലുണ്ട്. അതു വലിയ കാര്യമാണ്. ഇനിയുള്ള കളികളിലും ഇതിലും മികച്ച ബ്ലാസ്റ്റേഴ്‌സിനെ കാണാമെന്ന് പ്രതീക്ഷിക്കാം.

Related Articles

Back to top button