FootballTop Stories

അടിയോടടി!! 9 ഗോള്‍ എതിര്‍വലയില്‍ നിറച്ച് ഇന്ത്യ

സാഫ് കപ്പ് വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗോളടിക്കു മുന്നില്‍ ഉത്തരമില്ലാതെ മാലദ്വീപ്. എതിരില്ലാത്ത 9 ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ജയം. അഞ്ജു തമാംഗിന്റെ നാലു ഗോളുകളാണ് മല്‍സരത്തിന്റെ പ്രത്യേകത. ആദ്യ മല്‍സരത്തില്‍ പാക്കിസ്ഥാനെയും ഇന്ത്യ വന്‍ മാര്‍ജിനില്‍ വീഴ്ത്തിയിരുന്നു.

അഞ്ചാം മിനിറ്റില്‍ തന്നെ മാലദ്വീപ് വലയില്‍ പന്തെത്തിച്ചു തുടങ്ങിയ ഇന്ത്യയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ആദ്യ പകുതി പിന്നിടുമ്പോള്‍ 3-0ത്തിന് മുന്നിലായിരുന്നു ഇന്ത്യ. രണ്ടാംപകുതിയില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇരച്ചു കയറിയതോടെ മാലദ്വീപ് പ്രതിരോധം ആടിയുലഞ്ഞു. കളിയുടെ നിയന്ത്രണം ഭൂരിഭാഗം സമയത്തും ഇന്ത്യയുടെ കൈവശം ആയിരുന്നു.

Related Articles

Back to top button