ISLTop Stories

തലയുയര്‍ത്തി നില്‍ക്കാം!! നിരാശ വേണ്ട

ഇവാന്‍ വുക്കുമനോവിച്ച്, നന്ദി. നിരാശയിലാണ്ട ഒരു നാടിനെ സ്വപ്‌നം കാണാന്‍ നിറങ്ങള്‍ സമ്മാനിച്ചതിന്. തലകുനിഞ്ഞു പോയ ആരാധകര്‍ക്ക് തലയുയര്‍ത്തി പിടിക്കാന്‍ അവസരം നല്‍കിയതിന്. എല്ലാവരും എഴുതി തള്ളിയ ഒരു നിരയെ കെട്ടിപ്പടുത്തതിന്. നിങ്ങള്‍ ഇന്ന് തോറ്റവരല്ല. ഇത് നാളെകളിലേക്കുള്ള വലിയ സ്വപ്‌നത്തിലേക്കുള്ള യാത്രയാണ്.

ഇവാന്‍ കോച്ചായി വരുമ്പോള്‍ കടുത്ത ആരാധകര്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല, ഈ രാത്രി. ഫത്തോഡയില്‍ നിന്ന് നിങ്ങള്‍ കലങ്ങിയ കണ്ണുകളുമായി നടന്ന് നീങ്ങരുത്. നിങ്ങള്‍ ഞങ്ങള്‍ക്ക് അഭിമാനസ്തംഭങ്ങളാണ്. എത്രയെത്ര പ്രതിഭകളെയാണ് നിങ്ങള്‍ തേച്ചു മിനുക്കി എടുത്തത്. ഹോര്‍മിപാം, ജീക്‌സണ്‍, പ്യൂട്ടിയ, അധികാരി… പിന്നെ നമ്മുടെ സ്വന്തം കുട്ടികള്‍, സഹലും രാഹുലും പ്രശാന്തുമെല്ലാം. ജയിക്കാനാണ് കളിക്കേണ്ടതെന്ന് നിങ്ങള്‍ അവരെ ബോധ്യപ്പെടുത്തി. അടുത്ത സീസണില്‍ നിങ്ങളെ ഞങ്ങള്‍ക്ക് വേണം.

Related Articles

Leave a Reply

Back to top button