ISLTop Stories

സൂപ്പര്‍താരത്തിന്റെ പരിക്ക് ഗുരുതരമോ? ആശ്വാസവാര്‍ത്ത

കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍താരം അല്‍വാരോ വാസ്‌കസിനെ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ ഇടയ്ക്കുവച്ച് പിന്‍വലിച്ചിരുന്നു. പേശീവലിവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നീട് സൈഡ് ലൈനില്‍ ട്രീറ്റ്‌മെന്റ് നടത്തിയശേഷമാണ് താരം ഗ്രൗണ്ട് വിട്ടത്. ആരാധകര്‍ക്ക് ആശങ്കയായി ഈ വിഷയം നിലനില്ക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ആശ്വാസം പകരുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

സൂപ്പര്‍താരത്തിന് കാര്യമായ പ്രശ്‌നങ്ങളില്ലെന്നും അടുത്ത മത്സരത്തില്‍ കളത്തിലിറങ്ങാന്‍ കഴിയുമെന്നും ടീമധികൃതര്‍ വ്യക്തമാക്കി. അടുത്ത മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനായി ഖബ്രയും ലെസ്‌കോവിച്ചും തിരികെയെത്തും. ഇരുവര്‍ക്കും സസ്‌പെന്‍ഷന്‍ മൂലം കഴിഞ്ഞമത്സരം കളിക്കാന്‍ സാധിച്ചിരുന്നില്ല.

Related Articles

Leave a Reply

Back to top button