ISLTop Stories

ആ രഹസ്യം ഒടുവില്‍ തുറന്നു പറഞ്ഞ് വുക്കുമനോവിച്ച്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ കീഴടങ്ങേണ്ടി വന്നെങ്കിലും ആരാധകരുടെ മനംനിറച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസണ്‍ അവസാനിപ്പിച്ചത്. ഇപ്പോഴിതാ ഫൈനലിലെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കോച്ച് ഇവാന്‍ വുക്കുമനോവിച്ച്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇവാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫൈനലില്‍ നിശ്ചിത സമയത്തും, അധിക സമയത്തും 1-1 സമനിലയില്‍ കലാശിച്ച മത്സരം പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ 3-1 ന് ബ്ലാസ്റ്റേഴ്സ് ഹൈദെരാബാദിനോട് പരാജയപ്പെടുകയായിരുന്നു. ഫൈനലില്‍ പെരേര ഡയസിനെയും അല്‍വാരോ വാസ്‌കസിനെയും ഇടയ്ക്കുവച്ച് തിരിച്ചു വിളിച്ചത് എന്തിനാണെന്ന് വെളിപ്പെടുത്തുകയാണ് കോച്ച് ഇവാന്‍.

പെരേര ഡയസിനും, അല്‍വാരോ വാസ്‌കസിനും പരിക്കിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവരെ തിരിച്ചുവിളിച്ചത്. അല്ലായിരുന്നെകില്‍ അവര്‍ പെനാല്‍റ്റി കിക്ക് എടുക്കാനായി അവസാനം വരെ ഗ്രൗണ്ടില്‍ തുടര്‍ന്നേനെ. പെനാല്‍റ്റി കിക്ക് എടുക്കാന്‍ സ്വയം തയാറായി വന്നവര്‍ക്കാണ് അവസരം നല്‍കിയത്.

അഡ്രിയാന്‍ ലൂണ ആയിരുന്നു അവസാന കിക്ക് എടുകേണ്ടിയിരുന്നത്. ഡയസിനും വാസ്‌ക്വസിനും കളിക്കിടെ പരുക്കേറ്റിരുന്നും ഇരുവര്‍ക്കും പേശീ സംബന്ധമായി ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അതിനാലാണ് പിന്‍വലിച്ചതെന്നും ഇവാന്‍ പറഞ്ഞു. അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങുമെന്നും കോച്ച് വെളിപ്പെടുത്തി.

Related Articles

Leave a Reply

Back to top button